
പാലാ: ശ്രീനാരായണ ഗുരുദേവനാല് പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്ര സന്നിധിയില് ഇനി ചതുര്ബാഹുവായ മഹാവിഷ്ണു ക്ഷേത്രവും. ക്ഷേത്രത്തിനും ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നിര്മിക്കുന്ന പ്രാര്ഥനാ ഹാളിനും പ്രസാദ വിതരണ കൗണ്ടറിനും ശാന്തിമഠത്തിനും ശിലാന്യാസം നടത്തി.
ഇന്നലെ രാവിലെ ക്ഷേത്രം മേല്ശാന്തി വൈക്കം സതീഷിന്റെ മുഖ്യകാര്മികത്വത്തില് ശിലാപൂജയോടെ ചടങ്ങുകള് ആരംഭിച്ചു. എം.എന്. ഷാജി മുകളേല്, സുരേഷ് ഇട്ടിക്കുന്നേല്, സതീഷ്മണി കല്യ ഉള്പ്പെടെയുള്ള ദേവസ്വം, യൂണിയന് ഭാരവാഹികളും ശാഖാ നേതാക്കളും ഭക്തരും സംബന്ധിച്ചു.
മൂന്നു കോടി രൂപ മുടക്കി ഇടപ്പാടി ക്ഷേത്ര സന്നിധിയില് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പ്രധാന ആകര്ഷണമാണ് മഹാവിഷ്ണു ക്ഷേത്രം. 12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പ്രാര്ഥനാ ഹാളില് ഒരേസമയം 1,500 പേര്ക്ക് പരിപാടികളില് പങ്കെടുക്കാം. പ്രസാദ വിതരണത്തിനായി മൂന്നുനിലകളിലായി കൗണ്ടറും ശാന്തിമഠവും പദ്ധതിയുടെ ഭാഗമാണ്. ആറു മാസത്തിനുള്ളില് നിര്മാണം പൂര്ത്തിയാക്കി ജനുവരി പകുതിയോടെ കലശവും മന്ദിര ഉദ്ഘാടനങ്ങളും പ്രതിഷ്ഠാ കര്മവും നടത്താവുന്ന രീതിയിലാണ് പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്.







Comments