
തന്റെ വളർത്തുനായ മിസ്റ്റർ ജീവ്സിന്റെ പിറന്നാൾ ആഘോഷമാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. തന്റെ ഓമനമൃഗത്തോടൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം മുഴുവൻ തനിക്ക് ജന്മദിനാഘോഷങ്ങളാണെന്നാണ് ട്വിങ്കിൾ ഇതിൽ തമാശയായി കുറിച്ചത്.
"സെപ്റ്റംബർ മാസം മുഴുവൻ ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കുകയാണ്. എന്റെ കാലുകൾ തളർന്നു, പോക്കറ്റുകൾ കാലിയായി, പക്ഷേ മനസ്സ് നിറഞ്ഞിരിക്കുന്നു. പി.എസ്. എന്റെ വയറും നിറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പണവും ഊർജ്ജവും എങ്ങോട്ട് പോയി എന്ന് ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മാസം ഏതാണ്?" എന്നാണ് താരം കുറിച്ചത്.
പ്രിയപ്പെട്ട വളർത്തുനായയെ കൈകളിൽ എടുത്തുനിൽക്കുന്നതും അവന്റെ മുന്നിൽ ജന്മദിന കേക്ക് വെക്കുന്നതും വീഡിയോയിൽ കാണാം. കേക്കിന്റെ ഒരു ചെറിയ കഷണം അവന് സ്നേഹത്തോടെ നൽകുന്ന ട്വിങ്കിളിന്റെ ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
ട്വിങ്കിള് ഖന്നയുടെയും നടനും ഭര്ത്താവുമായ അക്ഷയ് കുമാറിന്റെയും പ്രിയപ്പെട്ട വളര്ത്തുനായയാണ് മിസ്റ്റർ ജീവ്സ്. ട്വിങ്കിളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ സ്ഥിരസാന്നിധ്യമാണ് ജീവ്സ്. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഈ പുതിയ വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.







Comments