
മലയാളികളുടെ മനസ്സില് ജനപ്രിയ നടനായി സ്ഥാനം നേടിയെടുത്ത താരമാണ് ദിലീപ്. കരിയറില് തിളങ്ങി നില്ക്കുമ്പോഴും വ്യക്തിജീവിതത്തില് ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും വിവാദങ്ങളും ദിലീപ് തരണം ചെയ്തിട്ടുണ്ട്. അക്കാലത്തൊക്കെ ദിലീപിന് കരുത്തായും പിന്തുണയായും കൂടെ നിന്നത് മകള് മീനാക്ഷിയാണ്. തന്റെ ഏറ്റവും വലിയ ശക്തിയാണ് മകളെന്ന് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ സ്വന്തം മീനൂട്ടി ദിലീപിന്റെ എല്ലാ സന്തോഷങ്ങളും ആഘോഷമാക്കാറുമുണ്ട്.
ഇപ്പോഴിതാ അച്ഛനൊപ്പം തകര്പ്പന് ഡാന്സ് കളിക്കുന്ന മീനാക്ഷിയുടെ വീഡിയോയാണ് സോഷ്യല് മീഡിയയില് നിറയുന്നത്. സോഷ്യല് മീഡിയയില് അത്രയധികം ആക്ടീവല്ലാത്ത താരപുത്രി തന്റെ കരിയറായി തെരഞ്ഞെടുത്തത് എംബിബിഎസ്സാണ്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മീനാക്ഷി ഇടയ്ക്കിടെ തന്റെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്. എന്നാല് അതില് നിന്നൊക്കെ വ്യത്യസ്തമായി അച്ഛനൊപ്പം വേദിയില് ആടിത്തിമിര്ക്കുന്ന മീനൂട്ടിയെയാണ് വീഡിയോയില് കാണുന്നത്.
മിക്രിയും, പാട്ടും, കളിയും ചിരിയുമായി നൊസ്റ്റാള്ജിക് മെമ്മറികള് ഉണര്ത്തുന്ന ഒരു ഷോയായിരുന്നു ദിലീപും നാദിര്ഷയും ഒന്നിച്ചത്. ഷോയില് പഴയ ദിലീപിനെ തിരിച്ചു കിട്ടിയതു പോലെ തന്നെ സദസ്സിന് തോന്നി. ഷോയുടെ കൊട്ടിക്കലാശത്തിലാണ് ഇരട്ടിമധുരവുമായി അച്ഛനും മകളും ഒരുമിച്ച് വേദിയിലെത്തിയത്. മോഹന്ലാലിന്റെ ധാം കിണക്ക ധില്ലം ധില്ലം... എന്ന പാട്ടിനൊപ്പം വേദിയും സദസ്സും ആവേശം കൊണ്ട് ഡാന്സ് ചെയ്യുമ്പോഴായിരുന്നു താരപുത്രിയുടെ എന്ട്രി. അതോടെ ദിലീപ് ഇരട്ടി ഉത്സാഹത്തിലായി. മകള്ക്കൊപ്പം അച്ഛനും ആവേശത്തോടെ ഡാന്സ് ചെയ്തു, നാദിര്ഷയും, രഞ്ജിനി ജോസുമൊക്കെ അടങ്ങുന്ന സംഘത്തിനൊപ്പം പാട്ടും പാടി. പിന്നിലെ ആള്ക്കൂട്ടത്തിലായിരുന്ന മീനാക്ഷിയെ ദിലീപ് ചേര്ത്തു പിടിച്ച് മുന്നിലേക്ക് കൊണ്ടുവരുകയായിരുന്നു. തന്റെ ആവേശം മകള്ക്കു കൂടി നല്കിയപ്പോള് അച്ഛന്റെ ആ എനര്ജിക്കൊപ്പം ചേര്ന്ന മീനാക്ഷിയും ഡാന്സ് ചെയ്തു. മഞ്ഞ നിറത്തിലുള്ള കോസ്റ്റ്യൂമിലായിരുന്നു അച്ഛനും മകളും വേദിയില് ആവേശം തീര്ത്തത്.
പൊതുവേ ഇത്തരം പരിപാടികളില് നിന്നും അഭിമുഖങ്ങളില് നിന്നുമൊക്കെ വിട്ടു നില്ക്കുന്ന ആളാണ് മീനാക്ഷി. അച്ഛനൊപ്പം പരിപാടികളിലൊക്കെ പങ്കെടുക്കുമെങ്കിലും ശരിക്കും ഇന്ട്രോവേര്ട്ടാണ് താരപുത്രി. അതുകൊണ്ടാകാം തന്റെ ആവേശത്തിനൊപ്പം എനര്ജിയോടെ തുള്ളിച്ചാടുന്ന മീനാക്ഷിയെ കാണുന്ന ദിലീപിന് മുഖത്തും ഏറെ സന്തോഷം നിറയുന്നത്. ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കണ്ടിട്ട് വര്ഷങ്ങളായി എന്നാണ് ആരാധകര് വീഡിയോയ്ക്ക് താഴെ നല്കുന്ന കമന്റുകള്.
കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്ഡിന്റെ മോഡലായും ഇക്കഴിഞ്ഞ ദിവസങ്ങളില് പ്രിയ സുഹൃത്ത് നമിത പ്രമോദിന്റെ സാരി ബിസിനസിന് മോഡലായും മീനാക്ഷി എത്തിയിരുന്നു. സോഷ്യല് മീഡിയയിലൂടെ ആരാധകര് ഏറ്റെടുത്ത ആ അടിപൊളി ചിത്രങ്ങള്ക്ക് പിന്നാലെയാണ് താരപുത്രിയുടെ വൈബ് ഡാന്സ് വീഡിയോയും സോഷ്യല് മീഡിയ കീഴടക്കുന്നത്.







Comments