
വിവാഹശേഷമുളള ആദ്യ വിനായക ചതുര്ത്ഥി ആഘോഷമാക്കി നടി രശ്മിക മന്ദാന. തന്റെ വീട്ടിൽ ഗണപതിയെ ആദരവോടെ വരവേറ്റ താരം, ആഘോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു.
2026 ഫെബ്രുവരിയിൽ വിവാഹിതരായ രശ്മികയുടെയും വിജയ് ദേവെകൊണ്ടയുടെയും ജീവിതത്തിലെ ആദ്യത്തെ ഗണേഷ് ചതുർത്ഥി ആഘോഷമാണിത്. ലളിതമായ പിങ്ക് പാറ്റേൺ കുർത്തിയും ചെറിയൊരു പൊട്ടും ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കയ്യിൽ ചെറിയൊരു ഗണപതി വിഗ്രഹവും പിടിച്ച്, കണ്ണുകളടച്ച് പുഞ്ചിരിക്കുന്ന നടിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വിഗ്രഹത്തിന് ചുറ്റും പൂക്കളും പഴങ്ങളും വെള്ളി പാത്രങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട്. ഒപ്പം നടിയുടെ വളർത്തുനായ സ്നേഹത്തോടെ അടുത്ത് നിൽക്കുന്നതും ചിത്രത്തില് കാണാം.
അതേസമയം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുളള രണബലിയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ഹോളിവുഡ് താരം അര്ണോള്ഡ് വോസ്ലൂവും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് നിര്മ്മിക്കുന്ന ചിത്രത്തിന് അജയ്-അതുല് ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രം ഒക്ടോബര് 16-ന് തിയറ്ററുകളില് എത്തും.







Comments