
സിനിമാപാരമ്പര്യമുള്ള കുടുംബത്തില് നിന്നെത്തി ബോളിവുഡിന്റെ താരറാണിയായി മാറിയ അഭിനേത്രിയാണ് ആലിയ ഭട്ട്. മികച്ച സിനിമകളുടെ ഭാഗമായ ആലിയ വളരെപെട്ടെന്നാണ് ബോളിവുഡിന്റെ മുന്നിരയില് ഇടം പിടിച്ചത്. കപൂര് കുടുംബത്തിന്റെ മരുമകളായി രണ്ബീര് കപൂറിന്റെ ജീവിതപങ്കാളിയായി മാറിയതോടെ ആലിയയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. ഗംഗുഭായ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്ഡും ആലിയ സ്വന്തമാക്കി.
അഭിനയ മികവിലെന്ന പോലെ ഫാഷൻ സെൻസിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഗ്ലോബൽ സ്റ്റൈൽ ഐക്കണാണ് ആലിയ. പൊതുചടങ്ങുകളില് എത്നിക് ട്രഡീഷണൽ ലുക്കുകളിലായാലും വെസ്റ്റേൺ റെഡ് കാർപെറ്റ് ലുക്കുകളിലായാലും ആലിയ തന്റേതായ രീതിയില് തിളങ്ങാറുണ്ട്. ആലിയയുടെ ഔട്ട്ഫിറ്റുകള് വലിയ തോതില് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ അംബാനി കുടുംബത്തിലെ ഗണപതി പൂജയില് ഒരു രാജകുമാരിയെപ്പോലെ തിളങ്ങുകയാണ് താരം. ബ്ലൂ ഗേള്ഡ് ഷിമ്മറിംഗ് സാരിയും, സ്ട്രാപ്പ്ലെസ് കോർസെറ്റ്-സ്റ്റൈൽ ബ്ലൗസും അതിനു ചേരുന്ന പോട്ട്ലി ബാഗുമാണ് താരം അണിഞ്ഞത്. ഗോൾഡ് ബുള്ളിയൻ ത്രെഡ് വർക്കുകളോട് കൂടിയ കോർസെറ്റാണ് ഈ ഔട്ട്ഫിറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ക് ബ്ലൂ എംബ്രോയിഡറി കുർത്തയും അതിനു യോജിക്കുന്ന അച്കനും ധരിച്ചാണ് രണ്ബീര് എത്തിയത്. നിറഞ്ഞ ചിരിയോടെ ചിത്രങ്ങള്ക്ക് പോസ് ചെയ്യുന്ന ആലിയയുടെ ചിത്രങ്ങള് വളരെ വേഗത്തില് ട്രെന്ഡിംഗായി മാറി. രണ്ബീറിനൊപ്പമുള്ള ആലിയയുടെ ചിത്രങ്ങളും ആരാധകഹൃദയം കീഴടക്കുന്നുണ്ട്.







Comments