
കോട്ടയം: വിശ്വകര്മ സര്വീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില് വിശ്വകര്മ ദിനാഘോഷങ്ങള് ഇന്നു നടക്കും.
വിശ്വകര്മ വിഗ്രഹ രഥ ഘോഷയാത്ര പെരുന്ന തിരുമല ഉമാ മഹേശ്വര ക്ഷേത്രത്തില് നിന്ന് രാവിലെ 10 ന് ആരംഭിക്കുമെന്നു ജനറല് സെക്രട്ടറി എം മുരുകന് പാളയത്തില് അറിയിച്ചു. വാഴപ്പള്ളി, തുരുത്തി, കുറിച്ചി ഔട്ട് പോസ്റ്റ്, ചിങ്ങവനം, മറിയപ്പള്ളി തുടങ്ങിയ വിവിധ കേന്ദ്രങ്ങളില് വി .എസ്.എസ് ശാഖകളുടെ നേതൃത്വത്തില് സ്വീകരണം നല്കും. ഉച്ചയോടെ കോടിമത പള്ളിപ്പുറത്തുകാവില് കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തില് സ്വീകരണ ശേഷം തിരുനക്കരയില് എത്തും. രണ്ടിനു നാഗമ്പടം നെഹ്റു സേ്റ്റഡിയത്തില് നിന്ന് ആരംഭിക്കുന്ന ഘേഷാഷ യാത്ര തിരുനക്കര മൈതാനിയില് സമാപിക്കും.
മൂന്നിന് സംസ്ഥാന പ്രസിഡന്റ് ടി.യു രാധാകൃഷ്ണന്റെ അധ്യക്ഷതയില് സാംസ്കാരിക സമ്മേളനം സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വിശ്വകര്മ്മ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്വഹിക്കും. വിരാട് ആചാര്യ സെല് ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ മുരളീധരന് നിര്വഹിക്കും. വിശ്വകര്മ്മ ബിസിനസ് ചേമ്പര് ഉദ്ഘാടനം സഹകരണ മന്ത്രി എം ലിജു നിര്വഹിക്കും. ഗായത്രി സ്റ്റിര് ന്യൂ പ്രോഡക്റ്റ് ലോഞ്ചിങ് ഉദ്ഘാടനം മന്ത്രി കെ.എ. തുളസി നിര്വഹിക്കും. 'വിഷന് 2030' കര്മ്മപദ്ധതി ഉദ്ഘാടനം ജല വിഭവ മന്ത്രി മോന്സ് ജോസഫ് നിര്വഹിക്കും.







Comments