
മലയാളികള്ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമായണ് 2001 ല് പുറത്തിറങ്ങിയ ഈ പറക്കും തളിക. താഹ സംവിധാനം ചെയ്ത ചിത്രത്തില് ദിലീപ്, ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ, ഒടുവില് ഉണ്ണികൃഷ്ണന്, സലിം കുമാര്, നിത്യ ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ചിത്രത്തിലെ ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും കോമഡി രംഗമൊക്കെ കണ്ട് ഇപ്പോഴും എല്ലാവരും പൊട്ടിച്ചിരിക്കാറുണ്ട്. കൊച്ചിന് ഹനീഫയുടെ വീടിന്റെ മതില് ചാടി, വീടിനുള്ളില് കയറിയുള്ള ഉണ്ണിയുടെയും സുന്ദരന്റെയും അടി ശരിക്കുമൊരു സ്ട്രെസ് ബസ്റ്റര് തന്നെയാണ്. ഇപ്പോഴിതാ ഈ രം?ഗത്തെക്കുറിച്ച് ഹരിശ്രീ അശോകന് പറഞ്ഞ വാക്കുകളാണിപ്പോള് ശ്രദ്ധേയമാകുന്നത്. ആയിരത്തിന് മുകളില് മുട്ട ആ രംഗം ചിത്രീകരിച്ചപ്പോള് പൊട്ടിയെന്ന് അശോകന് ഓര്ത്തെടുത്തു. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു. അവർക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങൾ. വലിയൊരു വീടാ.
എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളിൽ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കിൽ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോൾ തോന്നില്ല അത്. പടം കണ്ടാൽ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതിൽ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്.
കാരണം അത് പുറത്തുനിന്ന് വന്ന് മതിൽ ചാടി കയറി, അകത്ത് കയറി അതിനുള്ളിൽ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണിൽ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങൾ ഒരു പിക്കിനിക് പോലെയാണ്". - ഹരിശ്രീ അശോകൻ പറഞ്ഞു.







Comments