
മിയാമി: ലിയോണല് മെസ്സി ഇന്റര് മയാമിക്കായി 100 ഗോളുകള് തികച്ച മത്സരത്തില് സ്വന്തം ടീമിന് കിരീടം. ക്രുസ് അസുലിനെ 2-0 ന് പരാജയപ്പെടുത്തി മയാമി കാമ്പ്യന്സ്കപ്പ് സ്വന്തമാക്കി. മത്സരത്തില് മറ്റൊരുഗോളിന് വഴി വെക്കുകയും ചെയ്ത താരം ബ്രസീലിയന്താരമായ കാസിമിറോയ്ക്ക് ഗോളവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു.
കളിയുടെ 24 ാം മിനിറ്റില് ലൂയിസ് സുവാരസിന്റെ ക്രോസില് നിന്ന് ഹെഡറിലൂടെയാണ് സ്കോറിംഗ് ആരംഭിച്ചത്. മയാമിക്കായി എല്ലാ മത്സരങ്ങളിലുമായി 115 മത്സരങ്ങളില് നിന്നുള്ള അദ്ദേഹത്തിന്റെ 100-ാം ഗോളാണിത്. ഇന്റര്മിയാമിക്കായി മെസ്സി ആദ്യഗോള് നേടിയതും ക്രൂസ് അസുലിനെതിരേയാണ്. അതേ ക്ലബ്ബിനെതിരെയാണ് നാഴികക്കല്ലും പിറന്നത്.
2023 ജൂലൈയില് ക്രുസ് അസുലിനെതിരെ ഇഞ്ചുറി ടൈമില് ഫ്രീ കിക്കിലൂടെയാണ് മെസ്സി ആദ്യ ഗോള് നേടിയത്. 81-ാം മിനിറ്റില് മെസ്സിയുടെ കോര്ണര് കിക്കില് നിന്ന് ഹെഡറിലൂടെ കാസെമിറോ സ്കോര് 2-0 ആക്കി മാറ്റി. മെസ്സി എത്തി മൂന്ന് വര്ഷത്തിന് ശേഷം ഇന്റര് മയാമി നേടുന്ന നാലാമത്തെ കിരീടമാണ് ഇത്. 2023-ല് ലീഗ്സ് കപ്പും, 2024-ല് സപ്പോര്ട്ടേഴ്സ് ഷീല്ഡും, 2025-ല് എംഎല്എസ് കപ്പും ടീം നേടിയിട്ടുണ്ട്.
ലയണൽ മെസ്സിയുടെ ഏറ്റവും പുതിയ കിരീട നേട്ടത്തോടെ അദ്ദേഹത്തിന്റെ കരിയറിലെ ആകെ ട്രോഫികളുടെ എണ്ണം 48 ആയി ഉയർന്നു. കപ്പുകളുടെ കാര്യത്തില് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരങ്ങളെല്ലാം പിന്നിലിലാക്കി മെസ്സി തന്നെയാണ് ഈ പട്ടികയിലും ഒന്നാം സ്ഥാനത്ത്. 48 ട്രോഫികൾ നേടിയ മെസ്സിക്ക് പിന്നില് നില്ക്കുന്നത് ബാഴ്സിലോണയിലെയും പിഎസ്ജിയിലെയും പഴയ സഹതാരങ്ങളാണ്.
രണ്ടാമത് മെസ്സിയുടെ ബാഴ്സിലോണയിലെ പഴയ സഹകളിക്കാരന് ബ്രസീലിയന് താരം ഡാനി ആല്വ്സാണ് നില്ക്കുന്നത്. 43 ട്രോഫികളില് ആല്വസ് പങ്കാളിയായപ്പോള് ബ്രസീലിന്റെ മറ്റൊരു താരവും മെസ്സിയുടെ പഴയ ക്ലബ്ബ് പി.എസ്.ജി യിലെ പഴയ സഹതാരം മാര്ക്വീനോസ് 42 ട്രോഫികളും നേടി. മെസ്സിയുടെ ബാഴ്സിലോണയിലെ പഴയ ടീംമേറ്റും സ്പാനിഷ് ഇതിഹാസതാരവുമായ ഇനിയേസ്റ്റയാണ് നാലാമത്. 40 ട്രോഫികൾ







Comments