
കാവ്യയും മകള് മഹാലക്ഷ്മിയെന്ന മാമാട്ടിയും ഒന്നിച്ചുളള മനോഹരമായ ഒരു വീഡിയോയണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധനേടുന്നത്. അമ്മയ്ക്കൊപ്പം ഒരു റെസ്റ്റോറന്റില് എത്തിയ മാമാട്ടിയുടെ ക്യൂട്ട് ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.
നടന് ദിലീപിന്റെ ഉടമസ്ഥതയിലുളള പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ ദേ പുട്ട് ചെന്നൈ ശാഖയുടെ ഒഫീഷ്യല് ഇന്സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദേ പുട്ട് ഉടന് തന്നെ ചെന്നൈയിലും ആരംഭിക്കും' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2016 നവംബര് 25-നായിരുന്നു നടന് ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്. വിവാഹത്തിന് ശേഷം സിനിമകളില് നിന്ന് പൂര്ണ്ണമായി മാറിനില്ക്കുകയാണെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാന് എത്തുമ്പോഴെല്ലാം കാവ്യയുടെ ചിത്രങ്ങള് വലിയ ശ്രദ്ധ നേടാറുണ്ട്.







Comments