
കൂടുതല് വിവാഹചിത്രങ്ങള് പങ്കുവെച്ച് നടി അഹാന കൃഷ്ണ. "എന്റെ ബ്രൈഡ് ഇറ. എപ്പോഴും ശാന്തയും റിലാക്സ്ഡും സന്തോഷവതിയും ആയ, ഓരോ ചെറിയ നിമിഷവും ആസ്വദിക്കുന്ന ഒരു വധുവാകാന് ഞാന് ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാല് എനിക്ക് കൃത്യം അതുപോലെ ആകാന് കഴിഞ്ഞു! എന്റെ ബ്രൈഡല് ലുക്കിന്റെ ഓരോ ചെറിയ കാര്യവും പ്ലാന് ചെയ്ത് മുന്നോട്ട് പോയ കഴിഞ്ഞ ഒരു വര്ഷം ഞാന് ഒരുപാട് സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്തു! ഉഫ്, ഒരു വധു ആയിരിക്കുക എന്നത് എനിക്ക് എത്രയധികം ഇഷ്ടമായിരുന്നു" എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചത്. നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.
പത്ത് വര്ഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബര് 13 നായിരുന്നു അഹാനയും ഛായാഗ്രാഹകന് നിമിഷ് രവിയും വിവാഹിതരായത്. കോവളത്തെ സ്വകാര്യ റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടന് ദുല്ഖര് സല്മാനും ചടങ്ങിനെത്തിയിരുന്നു.







Comments