
ബിഗ് ബോസ് മലയാളം സീസണ് 4ല് മത്സരാര്ത്ഥിയായി എത്തി മലയാളികള്ക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. സോഷ്യല് മീഡിയയിലും സജീവമാണ് താരം. ഇപ്പോള് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ റോബിന് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
തനിക്ക് ചില നാര്സിസിസ്റ്റിക് സ്വഭാവങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെറാപ്പി ആരംഭിച്ച് കഴിഞ്ഞുവെന്നും പുതിയൊരു മനുഷ്യനായി തിരച്ചെത്തും എന്നുമാണ് റോബിന് കുറിച്ചത്.
''എന്നില് മാറ്റം വരുത്തേണ്ട ചില നാര്സിസിസ്റ്റിക് സ്വഭാവങ്ങളുണ്ടെന്ന് ഞാന് അംഗീകരിക്കുന്നു. അവ തിരിച്ചറിയുന്നതിനും അതിന്റെ ഉത്തരവാദിത്തം പൂര്ണമായി ഏറ്റെടുക്കുന്നതിനും ഞാന് തയ്യാറാണ്. ഞാന് ഇതിനകം തെറാപ്പി ആരംഭിച്ച് കഴിഞ്ഞു. ആത്മപരിശോധനയുടെയും സ്വയം സൗഖ്യമാക്കലിന്റെയും ഒരു മികച്ച വ്യക്തിയായി മാറുന്നതിന്റെയും ഈ യാത്ര തുടര്ന്നുകൊണ്ടുപോകാന് ഞാന് പ്രതിജ്ഞാബദ്ധനാണ്.
കുറച്ച് കാലത്തേക്ക് സോഷ്യല് മീഡിയയില് നിന്ന് വിട്ടുനില്ക്കാനും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനും എന്റെ മാനസികാരോഗ്യത്തിനും എനിക്ക് ഏറെ പ്രിയപ്പെട്ട ആളുകള്ക്കുമായി സമയം ചെലവഴിക്കാനും ഞാന് തീരുമാനിച്ചിരിക്കുകയാണ്. മാറ്റം സംഭവിക്കാന് സമയമെടുക്കുമെന്ന് എനിക്ക് അറിയാം. എന്നാല് അതിനായി ആത്മാര്ത്ഥമായി പരിശ്രമിക്കാന് ഞാന് തയ്യാറാണ്.
എന്നോട് സ്നേഹവും പിന്തുണയും ക്ഷമയും മനസിലാക്കലും കാണിച്ച എല്ലാവര്ക്കും നന്ദി. കൂടുതല് കരുത്തോടെയും ശാന്തതയോടെയും ഒരുപക്ഷെ എന്നിലെ ഏറ്റവും മികച്ച പതിപ്പായി മാറിയ ശേഷവും ഞാന് തിരിച്ചെത്തും'' എന്നുമായിരുന്നു റോബിന്റെ കുറിപ്പ്.







Comments