
റേഡിയോ ജോക്കി, അവതാരക, അഭിനേത്രി, എഴുത്തുകാരി, സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് എന്നിങ്ങനെ വിവിധ മേഖലകളില് തിളങ്ങി നില്ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്.
സോഷ്യല് മീഡിയയില് സജീവമായ താരം തന്റെ വിശേഷങ്ങള് മാത്രമല്ല പേരന്റിംഗിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുകയും കുറിപ്പുകള് പങ്കിടുകയും ചെയ്യുന്ന ലൈഫ് കോച്ച് കൂടിയാണ് അശ്വതി. തന്റെ വീട്ടിലെ വിശേഷങ്ങളും യാത്രാചിത്രങ്ങളുമടക്കം എല്ലാം താരം സോഷ്യല് മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മൂത്തമകള് പത്മയുടെ ജന്മദിനത്തില് അശ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 'എന്റെ കൗമാരക്കാരിക്ക് ജന്മദിനാശംസകള്!
ഇന്ന് മുതല് ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ചോദ്യങ്ങള് ചോദിച്ചുകൊണ്ടേയിരിക്കുക, പുതിയ കാര്യങ്ങള് അന്വേഷിച്ചറിയുക, കാര്യങ്ങളെ ആഴത്തില് തൊട്ടറിയുക, നിന്റെ യഥാര്ത്ഥ വ്യക്തിത്വം വീണ്ടെടുത്തുകൊണ്ടിരിക്കുക.നീ വളരുന്നത് കണ്ടുനില്ക്കാന് കഴിയുന്നതാണ് എന്റെ ഭാഗ്യം'' , മകള്ക്കൊപ്പമുളള ചിത്രങ്ങള് പങ്കുവെച്ച് അശ്വതി കുറിച്ചു.
പിന്നാലെ നിരവധിപ്പേര് പത്മയ്ക്ക് പിറന്നാള് ആശംസകളുമായി എത്തി. ശ്രീകാന്ത് ആണ് അശ്വതിയുടെ ഭര്ത്താവ്. കമല എന്നാണ് ഇവരുടെ ഇളയ മകളുടെ പേര്.







Comments