
സഹോദരി പൂജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കുറിപ്പ് പങ്കിട്ട് നടി വരലക്ഷ്മി ശരത്കുമാർ. പൂജയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വരലക്ഷ്മിയുടെ ആശംസ.
"ലോകത്തിലെ ഏറ്റവും നല്ല സഹോദരിക്ക് ജന്മദിനാശംസകൾ. എനിക്ക് പൂജയെ ഒരുപാട് ഇഷ്ടമാണ്. എപ്പോഴും എനിക്കൊപ്പം നിന്നതിന് നന്ദി. പിന്നെ എങ്ങനെയൊക്കെയോ എല്ലാ കാര്യങ്ങളും യാതൊരു കുഴപ്പവുമില്ലാതെ ഭംഗിയായി നടപ്പിലാക്കുന്ന അദൃശ്യമായ കൈയാണ് നീ. നീയാണ് എന്റെ ജീവൻ. പൂജേ നിന്നെ ഒരുപാട് സ്നേഹിക്കുന്നു" എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം വരലക്ഷ്മി കുറിച്ചത്.
നടൻ ശരത്കുമാറിന്റെയും ആദ്യ ഭാര്യ ഛായയുടെയും മക്കളാണ് വരലക്ഷ്മിയും പൂജയും. 1984ൽ ആയിരുന്നു ഛായയുമായുള്ള ശരത്കുമാറിന്റെ വിവാഹം. പതിനാറ് വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം 2000ത്തിലാണ് ഇരുവരും വിവാഹമോചിതരായത്.







Comments