
നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നല്കി നടിയും സഹോദരിയുമായ രാധാ നായര്. അംബികയും സഹോദരനും ചേര്ന്ന് 46 കോടി തട്ടിയെടുത്തെന്നാണ് രാധ ചെന്നൈ പോലീസില് നല്കിയ പരാതിയില് പറയുന്നത്.
അംബികയ്ക്കും സഹോദരന് മല്ലികാര്ജുന കുഞ്ചന് നായര് എന്നിവര്ക്കെതിരെയാണ് രാധ പരാതി നല്കിയിട്ടുളളത്. ബിസിനസ് ആവശ്യങ്ങള്ക്കായി വീട്ടില് സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകള് അനുമതി ഇല്ലാതെ ഇവര് കൈക്കലാക്കി. അങ്ങനെ 11 ലക്ഷം മുതല് 27 ലക്ഷം വരെയുളള 5 ചെക്കുകളിലായി 46 കോടി തട്ടിയെടുത്തെന്നാണ് പരാതിയില് പറയുന്നത്.
അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള് സംബന്ധിച്ച വിവരങ്ങള് പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. സഹോദരി അംബികയും ഇവരുടെ സഹോദരന് അര്ജുനും ചേര്ന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസില് നല്കിയ പരാതിയില് പറയുന്നത്. പരാതിയില് ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







Comments