
സംവിധായകന് അറ്റ്ലിക്ക് ജന്മദിനാശംസകളുമായി നടന് അല്ലു അര്ജുന്. അറ്റ്ലിക്കൊപ്പമുളള ഒരു ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രം സമൂഹമാധ്യമത്തില് പങ്കുവെച്ചാണ് താരം ആശംസകള് നേര്ന്നത്.
"എന്റെ സംവിധായകന് അറ്റ്ലി ഗാരുവിന് ജന്മദിനാശംസകള്. മികച്ച കാഴ്ചപ്പാടും കഴിവും ഉളള ഒരു സംവിധായകനൊപ്പം പ്രവര്ത്തിക്കാന് കഴിഞ്ഞതില് വളരെ അഭിമാനിക്കുന്നു. കൂടുതൽ അത്ഭുതങ്ങള് സൃഷ്ടിക്കാന് കാത്തിരിക്കുന്നു" എന്നാണ് അറ്റ്ലിയെ ടാഗ് ചെയ്തുകൊണ്ട് അല്ലു അര്ജുന് എക്സില് കുറിച്ചത്.
അതേസമയം, അല്ലു അര്ജുനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'രാക്ക'. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരന് നിര്മ്മിക്കുന്ന ഈ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായെത്തുന്നത്. അല്ലു അര്ജുന്റെ കരിയറിലെ 22-ാമത്തെ ചിത്രവും, അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.







Comments