
ബിഗ് ബോസ് സീസണ് 20യുടെ വേദിയില് നടി തമന്ന ഭാട്ടിയ ധരിച്ചെത്തിയ ഡിസൈനര് സാരിയാണ് ഇപ്പോള് ഫാഷന് പ്രേമികള്ക്കിടയില് ചര്ച്ച. പ്രശസ്ത ഫാഷന് ഡിസൈനര് മസാബ ഗുപ്ത ഒരുക്കിയ ഡീപ് മറൂണ് നിറത്തിലുള്ള സാരിയാണ് ശ്രദ്ധ നേടുന്നത്.
ഹൗസ് ഓഫ് മസാബയുടെ 'അല്ബേലാ സാജന്' കളക്ഷനില്പ്പെട്ട ഈ സാരി പാരമ്പര്യ തനിമയും ട്രെന്ഡി ലുക്കും ഒരുപോലെ കോര്ത്തിണക്കിയാണ് ഡിസൈന് ചെയ്തിരിക്കുന്നത്. ഗോള്ഡന് എംബ്രോയ്ഡറി വര്ക്കുകള്ക്കൊപ്പം പ്ലഷ് വെല്വറ്റ് തുന്നിച്ചേര്ത്തത് സാരിക്ക് രാജകീയ ലുക്ക് നല്കുന്നു. ഹൗസ് ഓഫ് മസാബയുടെ ഔദ്യോഗിക വെബ്സൈറ്റില് ഈ സാരിയുടെ വില 1,85,000 രൂപയാണ്.
സ്വീറ്റ് ഹാര്ട്ട് നെക്ക്ലൈനോടു കൂടിയ മാച്ചിംഗ് ബ്ലൗസാണ് സാരിക്ക് ഒപ്പം തമന്ന അണിഞ്ഞത്. ഇതിനൊപ്പം നീലയും പച്ചയും കലര്ന്ന സ്റ്റേറ്റ്മെന്റ് ഇയറിങ്സും മിനിമല് മേക്കപ്പും വേവി ഹെയര്സ്റ്റൈലും താരത്തിന് കൂടുതല് ഗ്ലാമറസ് ലുക്ക് നല്കി. 'മോഡേണ് ഇന്ത്യന് ഗ്ലാമര്' എന്നാണ് തമന്ന തന്നെ ഈ ലുക്കിനെ വിശേഷിപ്പിച്ചത്.







Comments