
സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടിയും നർത്തകിയുമായ ശോഭന. കൃഷ്ണമൂർത്തിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് “Thank You Chettan. You will be dearly missed” എന്നാണ് ശോഭന കുറിച്ചത്.സൂര്യ ഫെസ്റ്റിവലിലൂടെ പതിറ്റാണ്ടുകളായി ഇരുവരും തമ്മിൽ കാത്തുസൂക്ഷിച്ച ആഴത്തിലുള്ള വ്യക്തിബന്ധത്തിന്റെ നേർസാക്ഷ്യമാണ് ഈ വാക്കുകൾ.
സൂര്യ ഫെസ്റ്റിവലുമായി ശോഭനയ്ക്ക് പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. സൂര്യ ഫെസ്റ്റിവലിൽ തുടർച്ചയായി 25 വർഷമായി ശോഭന പരിപാടി അവതരിപ്പിക്കുന്നതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞിരുന്നു. തിരുവനന്തപുരത്തെത്തുമ്പോഴെല്ലാം അനുഗ്രഹീതയായി തോന്നുന്നുവെന്നും സൂര്യയിലെ പ്രേക്ഷകർ മികച്ച പിന്തുണ നൽകുന്നുവെന്നും അന്ന് ശോഭനയും പറഞ്ഞിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും സൂര്യ ഫെസ്റ്റിവലിലെ ശോഭനയുടെ സാന്നിധ്യം തുടർന്നു. 2025ലെ സൂര്യ ഫെസ്റ്റിവലിലും ശോഭന ഉൾപ്പെടെ നിരവധി പ്രമുഖ കലാകാരന്മാർ പരിപാടികളുടെ ഭാഗമായിരുന്നു.
ബുധനാഴ്ചയായിരുന്നു നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്ത്തിയുടെ അന്ത്യം. 78 വയസ്സായിരുന്നു. കേരളത്തിന്റെ കലാ- സാംസ്കാരിക മേഖലയില് ശ്രദ്ധേയമായ കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനായിരുന്നു.







Comments