
താരങ്ങളായ ഉര്വശിയുടെയും മനോജ് കെ. ജയന്റെയും മകള് തേജാലക്ഷ്മി ( കുഞ്ഞാറ്റ) മലയാളികള്ക്ക് സുപരിചിതയാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് സിനിമയില് അരങ്ങേറ്റം കുറിക്കുകയാണ് താരം. ശ്രീനാഥ് ഭാസി നായകനാകുന്ന പ്രിയതമന്' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിച്ചു.
സോഷ്യല് മീഡിയയിലൂടെ നടന് മനോജ് കെ. ജയനാണ് മകളുടെ ആദ്യ സിനിമയുടെ വിശേഷങ്ങള് ആരാധകരുമായി പങ്കുവെച്ചത്. മകളുടെ ഒത്തിരി നാളത്തെ സ്വപ്നം യാഥാര്ത്ഥ്യമായതിന്റെ സന്തോഷം അദ്ദേഹം കുറിച്ചു.
'' ഒത്തിരി സന്തോഷമുള്ള ദിവസം. എന്റെ പ്രിയപുത്രി കുഞ്ഞാറ്റയുടെ ആദ്യ സിനിമ ഇന്ന് shoot തുടങ്ങി... മോളുടെ കുറെ നാളത്തെ ആ സ്വപ്നം ഇന്ന് യാഥാര്ഥ്യമാകുന്നു, Shreyanidhi creations ന്റെ ബാനറില് ശ്രീ സുനില്കുമാര് നിര്മ്മിക്കുന്ന, 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന് ശേഷം ശ്രീ റെജി പ്രഭാകര് സംവിധാനം ചെയ്യുന്ന...മലയാളത്തിലെ യുവനിരയിലെ ഏറ്റവും talented actors il ഒരാളായ ശ്രീനാഥ് ഭാസി നായകനാവുന്ന 'പ്രിയതമ N' എന്ന ഈ സിനിമ ഏറ്റവും വലിയ വിജയമാകാന് പ്രാര്ഥിക്കുന്നു. പ്രിയമുള്ളവരായ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും, പ്രാര്ഥനയും, പ്രോത്സാഹനവും എന്റെ മോള്ക്കും, ഈ സിനിമയ്ക്കും ഉണ്ടാവണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നു,thank you'', എന്നാണ് മനോജ് കെ ജയന് കുറിച്ചത്.







Comments