
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് സോനം വാങ്ചുക്. സമരത്തിന് പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കകാലത്ത് സിജെപിക്ക് പിന്തുണ നൽകിയിരുന്നെങ്കിലും എല്ലാ വിഷയങ്ങളിലും എല്ലായ്പ്പോഴും സമരത്തിനിറങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുന്നോട്ടുകൊണ്ടുപോകാൻ സിജെപിക്ക് പ്രാപ്തിയുണ്ടെന്നും വാങ്ചുക് വ്യക്തമാക്കി.
ഒക്ടോബർ രണ്ടിന് മുംബൈയിൽ സിജെപി പ്രതിഷേധം നടത്തും. തുടർന്ന് സമരം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന് സിജെപി നൽകിയ അന്ത്യശാസനയും അവസാനിച്ചിരുന്നു.
അതേസമയം, വിവാദ തീരുമാനങ്ങളിൽ തിരുത്തൽ വരുത്തിയെങ്കിലും ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും.
ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലും പ്രതിപക്ഷം ആയുധമാക്കും. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഗ്യാനേഷ് കുമാർ ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ, കമ്മീഷന്റെ വിശദീകരണത്തോടെ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചെന്നാണ് ബിജെപിയുടെ പ്രതികരണം.







Comments