
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച മേക്കോവർ വീഡിയോയാണ് ശ്രദ്ധനേടുന്നത്. തന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വന്ന കമന്റുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
അമ്മച്ചി ലുക്കായി, തള്ളച്ചി എന്നിങ്ങനെ വളരെ മോശം ഭാഷയിലുള്ള ബോഡി ഷെയ്മിങ്ങാണ് താരം നേരിട്ടത്. ഈ കമന്റുകൾ കാണിച്ച ശേഷം, "ഇനി എന്റെ ഊഴമാണ്" എന്ന് പറഞ്ഞാണ് ഗൗരി തന്റെ മേക്കോവർ വീഡിയോ പങ്കുവെക്കുന്നത്.
വണ്ണം കുറയ്ക്കാനായി കഠിനമായി വർക്കൗട്ട് ചെയ്യുന്ന ഗൗരിയെയാണ് വീഡിയോയിൽ കാണുന്നത്. തുടക്കത്തിൽ ബാലൻസ് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന ഗൗരിയിൽ നിന്നും വളരെ കൂളായി വർക്കൗട്ട് ചെയ്യുന്ന ഗൗരിയിലേക്കുള്ള മാറ്റം വീഡിയോയിൽ കാണാം. വിമർശകർക്കുള്ള ഗൗരിയുടെ ശക്തമായ മറുപടിയാണ് ഈ മാറ്റം. ഒടുവിൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന കമന്റുകളും ഗൗരി വീഡിയോയില് പങ്കുവെക്കുന്നുണ്ട്.







Comments