
കീര്ത്തിയെ നായകിയാക്കി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ദൊറോത്തി. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം ചിത്രത്തില് എല്ജിബിടിക്യു പ്ലസ് ഉളളടക്കമുണ്ടെന്ന പേരില് വ്യാപക അധിക്ഷേപങ്ങളും ചിത്രം നേരിടുന്നുണ്ട്. ഇപ്പോഴിതാ ഇതില് പ്രതകരണവുമായി എത്തിയിരിക്കുകയാണ് കാര്ത്തിക് സുബ്ബരാജ്. ഒറ്റവരിയിലാണ് കാര്ത്തിക്കിന്റെ മറുപടി.
തന്റെ ചിത്രം പ്രദര്ശിപ്പിക്കുന്ന തിയേറ്ററില് നിന്നുളള വീഡിയോ സമൂഹമാധ്യമത്തില് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമയുടെ അവസാനം ഒരു കാര്ത്തിക് സുബ്ബരാജ് പടം എന്നെഴുതി കാണിക്കുന്നിടത്ത് പ്രേക്ഷകര് ആര്പ്പുവിളിക്കുന്നതാണ് വിഡിയോ. ഇത് പങ്കുവച്ചു കൊണ്ട് 'ശാന്തമായിരിക്കൂ, പ്രേക്ഷകരില് വിശ്വസിക്കൂ' എന്നാണ് കാര്ത്തിക് സുബ്ബരാജ് കുറിക്കുന്നത്.
എത്ര വിദ്വേഷം ചൊരിഞ്ഞാലും നല്ല സിനിമയെ തേടി അംഗീകാരമെത്തുമെന്ന് പറയാതെ പറയുകയാണ് കാര്ത്തിക് സുബ്ബരാജ്. സംവിധായകന്റെ പ്രതികരണവും സോഷ്യല് മീഡിയയില് ശ്രദ്ധനേടുകയാണ്.







Comments