
ബോളിവുഡ് താരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനത്തിൽ മനോഹരമായ ചിത്രങ്ങളും കുറിപ്പുമായി ഭാര്യയും നടിയുമായ ആലിയ ഭട്ട്. ന്യൂയോർക്കിലെ ഡേറ്റ്, വിവാഹാഘോഷങ്ങൾ, വീട്ടിലെ സന്തോഷ നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രങ്ങളാണ് ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘ഹാപ്പി ബര്ത്ത്ഡേ ക്യൂട്ടീ..’എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ആലിയയുടെ മടിയിലിരുന്ന് ഇരുവരും സ്നേഹത്തോടെ പരസ്പരം നോക്കുന്ന ചിത്രവും, പുഞ്ചിരിച്ചുകൊണ്ട് മകൾ രാഹയെ കയ്യിലെടുത്തിരിക്കുന്ന ചിത്രവും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ കുഞ്ഞിന്റെ മുഖം പൂവിന്റെ ഇമോജി ഉപയോഗിച്ച് മറച്ചിരുന്നു. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകൾ നേർന്ന് കമന്റുകളുമായെത്തിയത്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൺബീർ കപൂർ തന്റെ വസതിക്ക് പുറത്തുവെച്ച് ആരാധകരെ അഭിവാദ്യം ചെയ്തു. ആദ്യം ആലിയയ്ക്കും രൺബീറിനുമൊപ്പം ബാൽക്കണിയിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്ത താരം, പിന്നീട് താഴെയിറങ്ങി ആരാധകർക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. പാപ്പരാസികളുടെ ഒപ്പമിരുന്ന് താരം ജന്മദിന കേക്ക് മുറിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില് വൈറലാണ്.
അതേസമയം കൈനിറയെ ചിത്രങ്ങളാണ് രണ്ബീറിന്റേതായി അണിയറയില് ഒരുങ്ങുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം: പാര്ട്ട് 1 എന്ന ചിത്രത്തിന്റെ റിലീസിനുളള തയാറെടുപ്പിലാണ് താരം. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില് ശ്രീരാമനായാണ് രണ്ബീര് വേഷമിടുന്നത്. യഷ്, സായി പല്ലവി, സണ്ണി ഡിയോള്, രവി ദുബെ തുടങ്ങിയവര് അണിനിരക്കുന്ന ചിത്രം 2026 നവംബര് 8-ന് തിയേറ്ററുകളില് എത്തും. ഇതിന്റെ രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യും.
രാമായണത്തിന് പുറമെ, സഞ്ജയ് ലീല ബന്സാലിയുടെ സംവിധാനത്തില് വിക്കി കൗശലും, ആലിയ ഭട്ടും ഒന്നിച്ചഭിനയിക്കുന്ന 'ലവ് & വാര്' എന്ന ചിത്രത്തിലും രണ്ബീര് വേഷമിടുന്നുണ്ട്. 2027 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്.







Comments