
ചങ്ങനാശ്ശേരി: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില് തൃക്കൊടിത്താനത്ത് എല്ഡിഎഫിന് തകര്പ്പന് ജയം. തൃക്കൊടിത്താനം ജില്ലാപഞ്ചായത്ത് ഡിവിഷന് 17 യുഡിഎഫില് നിന്നും എല്ഡിഎഫ് നേടിയെടുത്തു. എല്ഡിഎഫിന്റെ മഞ്ജു സുജിത്താണ് വിജയിച്ചത്.
2140 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ചങ്ങനാശ്ശേരി എംഎല്എ യുഡിഎഫിന്റെ വിനുജോബ് ഒഴിവാക്കിയ സീറ്റിലായിരുന്നു മത്സരം. ഇതിനൊപ്പം പാമ്പാടി ഗ്രാമപഞ്ചായത്തിലും യുഡിഎഫിന്റെ സീറ്റില് എല്ഡിഎഫ് വിജയം േനടി. എല്ഡിഎഫ് സ്ഥാനാര്ത്ഥി സണ്ണി വര്ഗീസ് വിജയിച്ചു. കഴിഞ്ഞ തവണ 98 വോട്ടിന് യുഡിഎഫ് വിജയിച്ച വാര്ഡില് 66 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
അതേസമയം മീനടത്ത് ചീരംകുളം വാര്ഡ് യുഡിഎഫ് നേടി. 162 വോട്ടിന് യുഡിഎഫിന്റെ പ്രീതാപ്രസാദ് വിജയം നേടി. ഇതോടെ യുഡിഎഫ് 16 എല്ഡിഎഫ് 12 എന്ഡിഎ 05 എന്ന നിലയിലായി സീറ്റുകള്.







Comments