
പ്രിയദര്ശന് മോഹന്ലാലല് കൂട്ടുകെട്ടിലൊരുങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും എവര്ഗ്രീന് ഹിറ്റുകളിലൊന്നായ തേന്മാവിന് കൊമ്പത്ത് വീണ്ടും തിയേറ്ററുകളില് എത്തുന്ന ആവേശത്തിലാണ് ആരാധകര്. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിനോടനുബന്ധിച്ച് സംവിധായകന് പ്രിയദര്ശന് ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുനന്ത്. ചിലസിനിമകള് കാലാതീതമായി പ്രേക്ഷകമനസ്സില് നിലനില്ക്കാറുണ്ടെന്നും അങ്ങനെയൊരു ചിത്രമാണ് തേന്മാവിന് കൊമ്പത്ത് എന്നാണ് പ്രിയദര്ശന് കുറിച്ചത്.
പ്രിയദര്ശന്റെ വാക്കുകളിലേക്ക്:
ചില സിനിമകള് കാലാതീതമായി പ്രേക്ഷകമനസ്സില് നിലനില്ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്ലാലുമായി ചേര്ന്ന് ഞാന് ചെയ്ത 'തേന്മാവിന് കൊമ്പത്ത്'. 2 ദേശീയ പുരസ്കാരങ്ങളും 5 സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ.
മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര് അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.
എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള് വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്. ഒക്ടോബർ 8ന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ.
അതേസമയം 1994ല് പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര് 8ന് ആഗോളതലത്തില് വീണ്ടും പ്രദര്ശനത്തിനെത്തും. മോഹന്ലാല്, ശോഭന, നെടുമുടി വേണു എന്നിവര് പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്ശന് രചനയും സംവിധാനവും നിര്വഹിച്ച സിനിമയാണ്. റീ റിലീസിനായി ചിത്രം 4Kയില് റീ മാസ്റ്റര് ചെയ്തത് മാറ്റിനി നൗവും ഇ ഫോര് എന്റര്ടെയ്ന്മെന്റ്സും ചേര്ന്നാണ്.







Comments