
മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജിമ മോഹന്. ഇപ്പോഴിതാ സോഷ്യല് മീഡിയയിലൂടെ മഞ്ജിമ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കുട്ടിക്കാലത്തെ ഏതാനും ഫോട്ടോകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും മഞ്ജിമ പങ്കുവെച്ചിട്ടുണ്ട്.
'' പാലക്കാട് വേരുകളുള്ള, തിരുവനന്തപുരത്ത് ജനിച്ചുവളര്ന്ന ഒരാളാണ് ഞാന്. ജീവിതത്തില് ഒരുപാട് നല്ല നിമിഷങ്ങള്ക്കും തിരിച്ചടികള്ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെങ്കിലും, ഇന്നത്തെ എന്നെ രൂപപ്പെടുത്തിയ മനോഹരമായ ഒരു കുട്ടികാലവും യാത്രയും എനിക്കുണ്ടായി എന്നതില് ഞാന് ഭാഗ്യവതിയാണ്. ചില ദിവസങ്ങളില് ആ പഴയ കൊച്ചു പെണ്കുട്ടിയെ ഓര്ക്കുമ്പോള്, എന്നെത്തന്നെ നോക്കി അവളോട് ഇത്രമാത്രം പറയാന് തോന്നും, 'കണ്ടില്ലേ, ഒടുവില് എല്ലാം ഭംഗിയായി തന്നെ അവസാനിച്ചു' എന്നാണ് ചിത്രങ്ങള്ക്ക് അടിക്കുറിപ്പായി മഞ്ജിമ നല്കിയത്.
1997ല് പുറത്തിറങ്ങിയ കളിയൂഞ്ഞാല് എന്ന ചിത്രത്തില് ബാലതാരമായിട്ടാണ് മഞ്ജിമയുടെ തുടക്കം. 2000ല് റിലീസ് ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര അവാര്ഡ് മഞ്ജിമയ്ക്ക് ലഭിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില് 'ഒരു വടക്കന് സെല്ഫി' എന്ന ചിത്രത്തില് നിവിന് പോളിയുടെ നായികയായി തിരിച്ചുവരവ് ഗംഭീരമാക്കി. നടന് ഗൗതം കാര്ത്തിക് ആണ് മഞ്ജിമയുടെ ഭര്ത്താവ്. 2022 നവംബര് 28-നായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.







Comments