
നടനും എംഎല്എയുമായ രമേഷ് പിഷാരടിയ്ക്ക് പിറന്നാള് ആശംസകള് നേര്ന്ന് ഭാര്യ സൗമ്യ. സോഷ്യല് മീഡിയയില് പങ്കുവെച്ച പോസ്റ്റിലൂടെയാണ് സൗമ്യ ആശംസകള് അറിയിച്ചത്. '' ഹാപ്പി ബര്ത്ത്ഡേ ലൈഫ്' എന്നാണ് സൗമ്യ കുറിച്ചത്. പിഷാരടിക്കൊപ്പമുളള ചിത്രങ്ങളും സമ്യ പങ്കുവെച്ചിട്ടുണ്ട്.
2011ലാണ് രമേഷ് പിഷാരടിയും പൂനെ സ്വദേശിയായ സൗമ്യയും തമ്മിലുളള വിവാഹം. മൂന്ന് മക്കളാണ് ഈ ദമ്പതികള്ക്കുളളത്. പൗര്ണമി, ഗിരിധര്, ഗോവര്ദ്ധന് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്.
മിമിക്രി താരമായി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് ധര്മജന് ബോള്ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച 'ബ്ലഫ് മാസ്റ്റേഴ്സ്' എന്ന ഹാസ്യപരിപാടിയിലൂടെ മിനിസ്ക്രീന്പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും അവിടെ നിന്ന് ബിഗ്സ്ക്രീനില് അഭിനേതാവായി തിളങ്ങിയും അതുവഴി സംവിധായകനായി കൈയടി നേടുകയും ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി.
ബിഗ്സ്ക്രീനില് തിളങ്ങി നില്ക്കുമ്പോള് തന്നെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില് നിന്ന് മിന്നും വിജയം കൈവരിച്ച് താരം എംഎല്എ പദവി നേടിയത്. അതോടെ വരും വര്ഷങ്ങളില് ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്ക്ക് മുന്ഗണന നല്കി, സിനിമയില് നിന്നും സ്റ്റേജ് ഷോകളില് നിന്നും പൂര്ണ്ണമായി വിട്ടുനില്ക്കുമെന്നും പിഷാരടി പ്രഖ്യാപിച്ചിരുന്നു.
സോഷ്യല് മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കിട്ട് പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. എന്തു പറയുമ്പോഴും അതില് ഇത്തിരി നര്മം കൂടി കലര്ത്താന് ഇഷ്ടപ്പെടുന്ന താരത്തിന്റെ സോഷ്യല് മീഡിയ പോസ്റ്റുകളും ആരാധകര്ക്ക് എപ്പോഴും ആവേശമാണ്.







Comments