
നടനും എംഎല്എയുമായ രമേഷ് പിഷാരടിയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് മമ്മൂട്ടി. പിഷാരടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യല് മീഡിയയിലൂടെ മമ്മൂട്ടി ആശംസകള് അറിയിച്ചത്.
'പ്രിയപ്പെട്ട പിഷാരടിക്ക്.. ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്..' എന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രമേഷ് പിഷാരടി. മമ്മൂട്ടിക്കൊപ്പമുള്ള യാത്രകളുടെയും നിമിഷങ്ങളുടെയും ചിത്രങ്ങൾ പിഷാരടി പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമയ്ക്കു പുറത്തും കാത്തുസൂക്ഷിക്കുന്ന ഇവരുടെ ആത്മബന്ധത്തെ ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
പിറന്നാള് ആശംസ പോസ്റ്റില് മമ്മൂട്ടി പങ്കുവെച്ച ചിത്രവും ആരാധകര്ക്കിടയില് വൈറലായി മാറിയിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ ലുക്കിനെ പുകഴ്ത്തുകയാണ് ആരാധകര്. ' രമേഷ് പിഷാരടി അണ്ണാ നിങ്ങള്ക്ക് നല്ല പ്രായമുണ്ടല്ലോ. ആ അടുത്ത് നിക്കണ ചുളളന് ഏതാ? എന്നാണ് ഒരു ആരാധകന് കമന്റ് ഇട്ടിരിക്കുന്നത്.







Comments