
താൻ അമ്മയായാൽ എങ്ങനെയായിരിക്കുമെന്ന് മനസ്സുതുറന്ന് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. തന്നെക്കുറിച്ചുള്ള അമ്മയുടെ ധാരണയും തനിക്ക് കുട്ടികളോടുള്ള സമീപനവും പങ്കുവെച്ച താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
താന് അമ്മയായാല് വളരെ കൂള് ആയിട്ടുള്ള ഒരു അമ്മയായിരിക്കും, പക്ഷെ എന്റെ അമ്മ വിചാരിക്കുന്നത് താന് ഒരു കര്ക്കശ്ശക്കാരിയായ അമ്മയാണെന്ന് വിചാരിക്കുമെന്നും താരം പറയുന്നു. ഫിലിമിഗ്യാന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഈ കാര്യം വെളിപ്പെടുത്തിയത്.
.'എനിക്ക് കുട്ടികളുണ്ടായാല് ഞാന് അവരോട് ഒരിക്കലും സ്ട്രിക്റ്റ് ആകുമെന്ന് തോന്നുന്നില്ല. ഇന്ന് സ്കൂളില് പോകേണ്ട, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കൂ എന്ന് മക്കളോട് പറയുന്ന തരത്തിലുള്ള ഒരു അമ്മയാകാനാണ് എനിക്കിഷ്ടം.'- തമന്ന പറഞ്ഞു
‘ദ് വാൻ: ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് തമന്ന ഇപ്പോൾ. ബിഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള 400 വർഷം പഴക്കമുള്ള വൻദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട് ചിത്രം.







Comments