
ബറേയ്‌ലി: ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. ഫെബ്രുവരി 6ന് ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട 50കാരിയായ വീട്ടമ്മയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. തനിക്ക് ദയാവദം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടമ്മ കത്തയച്ചിരിക്കുന്നത്. ബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്.
പീഡനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് വീട്ടമ്മ കത്തില്‍ ചുണ്ടിക്കാട്ടി. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്. ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ശേഷം ഫെബ്രുവരി 23നാണ് പോലീസ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറായതെന്നും വീട്ടമ്മ പറഞ്ഞു.
പ്രതികളുടെ പേര് സഹിതമാണ് വീട്ടമ്മ കത്തയച്ചത്. അന്‍സാര്‍ ഖാന്‍, സവീന്‍, ഷറഫത് ഹുസൈന്‍, സഞ്ജീവ് ഖാന്‍, ഇഫാഖ് അഹമ്മദ്, മെഹന്ദി ബെയ്ഗ് എന്നിവരാണ് ബലാത്സംഗം ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. തന്റെ ഇളയ മകനെയും അവര്‍ ഉപദ്രവിച്ചതായി വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കി.






