
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയുടെ ഓര്മ്മ പങ്കുവെച്ച് ബിഗ് ബോസ് താരം ഡോ. റോബിന് രാധാകൃഷ്ണന്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകവും അഭിമാനം നിറഞ്ഞതുമായ നിമിഷങ്ങളിലൊന്നാണിതെന്ന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പില് റോബിന് കുറിച്ചു. പ്രധാനമന്ത്രിക്കൊപ്പം 2026 ഏപ്രില് 15-ന് എടുത്ത ഫോട്ടോയും റോബിന് പങ്കുവെച്ചിട്ടുണ്ട്.
''അളവറ്റ അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും നിമിഷം. ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ നേരില് കാണാന് സാധിച്ചത് ഭാഗ്യവും എന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകവുമായ ഒരു നിമിഷവുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതയാത്ര എന്നെ പ്രചോദിപ്പിക്കുന്നത് അത് നല്കുന്ന മഹത്തായ സന്ദേശം കൊണ്ടാണ്വലിയ സ്വപ്നങ്ങള് കാണുക, ലക്ഷ്യത്തില് ഉറച്ചുനില്ക്കുക, അച്ചടക്കത്തോടെ പ്രവര്ത്തിക്കുക, വഴിയില് പ്രതിസന്ധികള് ഉണ്ടാകുമ്പോള് ഒരിക്കലും പരാജയം സമ്മതിക്കാതിരിക്കുക.
എന്നെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച വെറുമൊരു ചിത്രത്തിനപ്പുറമുള്ള ഒന്നാണ്. ഏതൊരു യാത്രയും ഒരു സ്വപ്നത്തില് നിന്നാണ് ആരംഭിക്കുന്നതെന്നും നിശ്ചയദാര്ഢ്യവും സമര്പ്പണബോധവും സേവനമനോഭാവവും ഉണ്ടെങ്കില് ഒരിക്കല് നമ്മള് സങ്കല്പ്പിച്ചു മാത്രം നോക്കിയിരുന്ന ഉയരങ്ങളിലേക്ക് എത്തുവാന് സാധിക്കുമെന്നുമുള്ള ഓര്മ്മപ്പെടുത്തലായിരുന്നു ഇത്.
15/04/2026 - ഞാന് എപ്പോഴും നെഞ്ചിലേറ്റുന്ന ഒരു നിമിഷം. കൃതജ്ഞതയോടെ, പ്രചോദനത്തോടെ, പുതിയ കരുത്തോടെ'', എന്നാണ് റോബിന്റെ വാക്കുകള്.







Comments