തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിനായകന് മികച്ച നടനായി. രജിഷ വിജയന് മികച്ച നടിയായി അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് രജിഷയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയിലും മാന്‍ഹോള്‍ പുരസ്കാരം നേടിയിരുന്നു. വിധുവിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം.
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡീഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
സൂപ്പര്‍താരം മോഹന്‍ലാലിനോട് ഏറ്റുമുട്ടിയാണ് വിനായകന് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഒപ്പം, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്കാരത്തിന് പരിഗണിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരത്തിന് കാവ്യ, റിമ കല്ലിങ്കല്‍ എന്നിവരോട് മത്സരിച്ചാണ് രജിഷ ആദ്യ ചിത്രത്തിന് തന്നെ പുരസ്കാരം നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കാവ്യയെ പരിഗണിച്ചത്. കാട് പുക്കുന്ന നേരം എന്ന ചിത്രത്തിലെ പ്രകടനത്തിന് റിമയും പരിഗണിക്കപ്പെട്ടു.
കമ്മട്ടിപ്പാടത്തെ പിന്തള്ളിയാണ് മാന്‍ഹോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. സംഗീത വിഭാഗത്തിലെ മൂന്ന് പുരസ്കാരങ്ങള്‍ വിനോദ് മങ്കരയുടെ കാംബോജി നേടി. കെ.എസ് ചിത്രയാണ് മികച്ച ഗായിക, ഗാനരചനയ്ക്കുള്ള പുരസ്കാരം ഒ.എന്‍.വിക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എം. ജയചന്ദ്രനും ലഭിച്ചു. മികച്ച ഗായകന് സൂരജ് സന്തോഷാണ് (ചിത്രം: ഗപ്പി).
കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് നടന് മണികണ്ഠന് ആചാരിക്ക് സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. . മികച്ച കഥ സലീം കുമാര്‍ (കറുത്ത ജൂതന്) മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം). മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലൂടെ എം.ജെ രാധാകൃഷ്ണന് നേടി.
മികച്ച കുട്ടികളുടെ ചിത്രം കോലുമിട്ടായി. മികച്ച ബാലതാരം ചേതന്‍ (ഗപ്പി). മികച്ച നവാഗത സംവിധായകന് ഷാനവാസ് (കിസ്മത്ത്). പശ്ചാത്തല സംഗീതം വിഷ്ണു വിജയ് (ഗപ്പി). ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിലൂടെ എന്‍.പി സജീഷ് നേടി. കന്യക എഡിറ്റര്‍ എ. ചന്ദ്രശേഖറുടെ ഹരിതസിനിമ എന്ന പുസ്തകം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ഡബ്ബിംഗ് എം തങ്കമണി (ഓലപ്പീപ്പി), വിജയ് മേനോന്. മികച്ച നൃത്ത സംവിധാനം നടന് വിനീത് (കാംബോജി).

Comments