
നാനി നായകനായെത്തിയ ‘പാരഡൈസി’ലെ ഗാനത്തിന് തകര്പ്പന് ഡാന്സുമായി നടിയും നര്ത്തകിയുമായ കൃഷ്ണപ്രഭ. അനിരുദ്ധ് സംഗീതം നല്കിയ ‘യെഷനഗുല’ എന്ന ഗാനത്തിനാണ് കൃഷ്ണപ്രഭ ചുവടുവെക്കുന്നത്.
റിസോര്ട്ടിലെ പൂളിന്റെ പശ്ചാത്തലത്തില് പച്ച നിറമുളള സാരി ധരിച്ചാണ് കൃഷ്ണപ്രഭയുടെ എനര്ജറ്റിക് നൃത്തം. നടിയുടെ ഡാന്സിനെ പ്രശംസിച്ചാണ് കമന്റുകള് ഏറെയും. എന്തൊരു എനര്ജിയാണെന്നും എന്തൊരു ഗ്രേസ് ആണെന്നും കമന്റുകളുണ്ട്.







Comments