
രാജ്യത്തെ ഏറ്റവും പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളായ ബംഗളൂരു ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് (ഐ.ഐ.എസ്സി.), മികവുറ്റ പഠന കേന്ദങ്ങളായ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയന്റ് അഡ്മിഷന് ടെസ്റ്റി(ജാം2027) ന് ഇപ്പോള് അപേക്ഷിക്കാം.
2027 28 അധ്യയനവര്ഷത്തെ വിവിധ മാസ്റ്റേഴ്സ്/ പി.ജി. / ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജാം, രാജ്യത്തെ വിവിധ കേന്ദ്രങ്ങളില് ഫെബ്രുവരി 14 ന് നടക്കും. ഐ.ഐ.ടി. ഖരഗ്പൂറിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. ഒക്ടോബര് 19 വരെ അപേക്ഷിക്കാം.
പ്രവേശനം നല്കുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അംഗീകൃത സര്വകലാശാലയില്നിന്നുള്ള നിര്ദിഷ്ട ബാച്ചിലര് ഡിഗ്രി നേടിയവര്ക്കും ഈ അധ്യയന വര്ഷത്തില്, അവസാന വര്ഷ പരീക്ഷ എഴുതുന്ന വിദ്യാര്ഥികള്ക്കും അപേക്ഷിക്കാവുന്നതാണ്.
സവിശേഷതകള്
ശാസ്ത്ര വിഷയങ്ങളില് ഉപരിപഠനവും മികച്ച കരിയറും ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളില് ഒന്നാണ് ഐ.ഐ.ടി. ജാം (ഇന്ത്യന് ഇന്സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ജോയിന്റ് അഡ്മിഷന് ടെസ്റ്റ് ഫോര് എം.എസ്സി.) രാജ്യത്തെ ഏറ്റവും മികച്ച സയന്റിഫിക് റിസര്ച്ച് സ്ഥാപനങ്ങളില് പഠിക്കാനും ആധുനിക ലബോറട്ടറികളുടെ സൗകര്യങ്ങള് ഉപയോഗപ്പെടുത്താനും ഇത് അവസരം നല്കുന്നു. കേവലം തിയറി മാത്രമല്ല, സയന്സ് വിഷയങ്ങളിലെ ആശയപരമായ വ്യക്തതയും പ്രായോഗിക അറിവും പരീക്ഷ വിലയിരുത്തുന്നു. കൂടാതെ ശാസ്?ത്ര രംഗത്ത് ഗവേഷണം നടത്താന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്ക് തുടക്കം കുറിക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്.
ഇന്ത്യയിലെ ഐ.ഐ.ടികള്, ഐ.ഐ.എസ്സി. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് എം.എസ്?സി, എം.എസ്സി.-പി.എച്ച്ഡി. ഡ്യുവല് ഡിഗ്രി തുടങ്ങിയ കോഴ്സുകളില് പ്രവേശനം നേടാന് ഈ പരീക്ഷ സഹായിക്കുന്നു. ഐ.ഐ.ടികളില് നിന്നോ ഐ.ഐ.എസ്സിയില് നിന്നോ കരസ്ഥമാക്കുന്ന ബിരുദങ്ങള് വിദ്യാര്ഥികളുടെ കരിയറിന് രാജ്യാന്തര തലത്തില് മൂല്യവും അംഗീകാരവും നല്കുന്നു. അതുകൊണ്ട്തന്നെ ഐ.എസ്.ആര്.ഒ., ഡി.ആര്.ഡി.ഒ., ബാര്ക് തുടങ്ങിയ പ്രമുഖ സര്ക്കാര് സ്ഥാപനങ്ങളിലും, പ്രമുഖ മള്ട്ടിനാഷണല് കമ്പനികളിലെ റിസര്ച്ച് ആന്ഡ് ഡെവലപ്മെന്റ് വിഭാഗങ്ങളിലും ഉയര്ന്ന ശമ്പളമുള്ള ജോലികള് നേടാനും കളമൊരുങ്ങുന്നു. ഒട്ടേറെ സ്കോളര്ഷിപ്പുകള്ക്കും സ്റ്റൈപ്പന്ഡിനും പഠനകാലത്ത് തന്നെ അവസരമുണ്ട്.
കേരളത്തില് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂര്, പരീക്ഷ കേന്ദ്രങ്ങളാണ്.
പരീക്ഷാരീതി
നിലവില് 2027 ഫെബ്രുവരി 14ന് നടത്താന് നിശ്ചയിച്ചിരിക്കുന്ന ജാം 2027, രാവിലെയും ഉച്ചയ്ക്കു ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടര് അധിഷ്ഠിത പരീക്ഷയില് കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കല് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ പേപ്പറുകളാണുള്ളത്. ഒരാള്ക്ക്
ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകള് തെരഞ്ഞെടുക്കാം. മള്ട്ടിപ്ള് ചോയ്സ്, മള്ട്ടിപ്പിള് സെലക്ട് ന്യൂമെറിക്കല് ആന്സര് ടൈപ് എനിങ്ങനെ 60 ചോദ്യങ്ങളുണ്ടാവും. 100 മാര്ക്കിനാണ് പരീക്ഷ. സമയം മൂന്നു മണിക്കൂര്. പരീക്ഷ ഘടനയും സിലബസും കോഴ്സുകളും സെലക്?ഷന് നടപടികളുമടക്കം വെബ് സൈറ്റില് വിശദമായി നല്കിയിട്ടുണ്ട്.
പ്രവേശനസാധ്യത
എം.എസ്സി., എം.എസ്സി ടെക്, എം.എസ്. റിസര്ച്ച്, എം.എസ്സി-എം.ടെക് ഡ്യൂവല് ഡിഗ്രി, ജോയന്റ് എം.എസ്സി-പിഎച്ച്.ഡി, എം.എസ്-പിഎച്ച്.ഡി ഡ്യുവല് ഡിഗ്രി പ്രോഗ്രാമുകളിലാണ് പ്രവേശനസാധ്യത. വിവിധ ഐ.ഐ.ടികളില് 3000ലധികം സീറ്റുകളിലും ഐ.ഐ.എസ്സി. ഉള്പ്പെടെ മറ്റു ശാസ്ത്രസ്ഥാപനങ്ങളിലായി 2300ലധികം സീറ്റുകളും പ്രവേശനത്തിനായുണ്ട്.
പൊതുവിഭാഗത്തില് പെടുന്നവര്ക്ക് ഒരു പേപ്പറിന് 1800 രൂപയും രണ്ട് പേപ്പറുകള്ക്ക് 2500 രൂപയുമാണ്, അപേക്ഷാഫീസ്. വനിതകള്ക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളില് പെടുന്നവര്ക്കും ഒരു പേപ്പറിന്: 900/ രൂപയും രണ്ട് പേപ്പറുകള്ക്ക് 1250 രൂപയുമാണ്.
കൂടുതല് വിവരങ്ങള്ക്കും അപേക്ഷാ സമര്പ്പണത്തിനും വെബ്സൈറ്റ്: ന്ധന്ധണ്മന്ഥ://ത്ഥന്റണ്ഡ.ദ്ധദ്ധന്ധദ്ദണ്മ.ന്റ്യ.ദ്ധ
ഡോ. ഡെയ്സന് പാണേങ്ങാടന്
(ലേഖകന് തൃശൂര് സെന്റ് തോമസ്
കോളജില് ഫിസിക്സ്
അസി. പ്രഫസറാണ്.)






Comments