
അന്താരാഷ്ട്ര ഫുട്ബോളില് നിന്നും ഇതിഹാസ താരം ലയണല് മെസ്സി വിടപറയുന്ന വേളയില് മെസ്സിയെക്കുറിച്ച് നടന് ആന്റണി വര്ഗീസ് പെപ്പെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. താന് ഒരു റൊണാള്ഡോ ആരാധകനായിരുന്നിട്ടും മെസ്സിയോട് എപ്പോഴും വലിയ ഇഷ്ടവും ബഹുമാനവും മാത്രമാണുണ്ടായിരുന്നതെന്ന് ആന്റണി വര്ഗീസ് കുറിച്ചു.
'മെസ്സിയെ അര്ജന്റീന ജേഴ്സിയില് കണ്ടുവളര്ന്ന ഒരാളെന്ന നിലയില്, ഈ വിടപറച്ചില് കുറച്ച് personal ആണ്. ഞങ്ങള് Ronaldo fans ആണെങ്കിലും, Messi-യെയും എപ്പോഴും ഇഷ്ടമായിരുന്നു. ഇവര് രണ്ടുപേരും തമ്മിലുള്ള ആ മത്സരം കണ്ടുവളര്ന്നത് തന്നെ ഒരു പ്രത്യേക അനുഭവമായിരുന്നു. ഓരോ El Clásicoയും, ഓരോ ഗോളും, ഓരോ നിമിഷവും ഫുട്ബോളിനെ കൂടുതല് special ആക്കി.
ചെറുപ്പം മുതല് കണ്ട ഒരുപാട് മത്സരങ്ങളും, സന്തോഷങ്ങളും, നിരാശകളും... അതെല്ലാം ഇപ്പോള് നല്ല ഓര്മ്മകളായി മാറുകയാണ്. ഒടുവില് അര്ജന്റീനയ്ക്കൊപ്പം ലോകകപ്പ് ഉയര്ത്തിയ ആ നിമിഷം അതില് ഏറ്റവും special ആയിരുന്നു.
ഇനി ആ ജേഴ്സിയില് മെസ്സിയെ കാണാനാകില്ല എന്നത് വിശ്വസിക്കാന് തന്നെ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ അദ്ദേഹം നല്കിയ ഓര്മ്മകള് എന്നും കൂടെയുണ്ടാകും. എല്ലാ ഓര്മ്മകള്ക്കും നന്ദി ലിയോ, ദി മിശിഹ...' - ആന്റണി വര്ഗീസ് കുറിച്ചു.
ലയണല് മെസ്സിയുടെ വിടവാങ്ങലില് ലോകമെമ്പാടുമുള്ള ഫുട്ബോള് ആരാധകര് പങ്കുവെക്കുന്ന അതേ വികാരമാണ് നടന്റെ വാക്കുകളിലും നിഴലിക്കുന്നത്. ഈ കുറിപ്പ് ഇപ്പോള് സോഷ്യല് മീഡിയയില് കായിക പ്രേമികള് ഏറ്റെടുത്തിരിക്കുകയാണ്.







Comments