
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നരേന്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. പ്രിയതമന് പിറന്നാള് ആശംസിച്ച് ഭാര്യ മഞ്ജു ഹരിദാസ് സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'' എന്റെ 7 1/2-ക്ക് സിനിമയെ ശ്വസിക്കുകയും അതില് ജീവിക്കുകയും അതിനെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്ന, ഏറ്റവും മികച്ച ശ്രോതാവും അതിമനോഹരമായ മനസ്സിനുടമയും മറ്റുള്ളവരെ വിധിക്കാത്ത പ്രകൃതക്കാരനും അതീവ ശാന്തനുമായ നിങ്ങള്ക്ക് ജന്മദിനാശംസകള്. നിങ്ങളുടെ പ്രാര്ത്ഥനകളും സ്വപ്നങ്ങളും ഇന്നും എന്നെന്നേക്കുമായി സാക്ഷാത്കരിക്കപ്പെടട്ടെ... നിങ്ങള് തന്നെയാണ് ഏറ്റവും മികച്ചയാള്'', എന്നാണ് നരേനൊപ്പമുളള മനോഹര ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. പിന്നാലെ നിരവധിപ്പേര് താരത്തിന് പിറന്നാള് ആശംസിച്ച് കമന്റുകളുമായി എത്തി.
2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. തന്മയ, ഓംങ്കാര് എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്ക്കുളളത്.
സത്യന് അന്തിക്കാടിന്റെഅച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേന് പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.







Comments