
തന്റെ കൊച്ചു കൂട്ടുകാരനൊപ്പമുളള ചിത്രങ്ങള് പങ്കുവെച്ച് നടി നസ്രിയ ഫഹദ്. അകിറ ശിവ് ആത്രേയ എന്നാണ് ചിത്രത്തിനൊപ്പം നസ്രിയ കുറിച്ചത്.
നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തിയ ‘അന്റെ സുന്ദരാനികി ’എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേക ആത്രേയയുടെ മകനാണ് അകിറ. അകിറയ്ക്ക് ഒപ്പം വിവേക് ആത്രേയയും നസ്രിയയെ കാണാന് എത്തിയിരുന്നു.
വിവേക് ആത്രേയയുടെയും ശ്രീജ ഗൗനിയുടെയും മകനായ അകിറയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. വിവേക് ആത്രേയയും ഒരു ചിത്രത്തില് നസ്രിയയ്ക്കും അകിറയ്ക്കും ഒപ്പമുണ്ട്. മനോഹരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.







Comments