
നടന് നാനാ പടേക്കറുടെ മരണത്തില് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര് ചെയ്തു. ബിഎന്എസ്എസ് സെക്ഷന് 194 പ്രകാരം പനാജി പോലീസ് ആണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
ഡോണ പൗളയിലെ ഓഷ്യന് പാര്ക്കിലുളള വസതിയില് അബോധാവസ്ഥയില് കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാല് ആശുപത്രയില് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ കാഷ്വാലിറ്റി വാര്ഡിലെത്തിച്ച അദ്ദേഹത്തിന്റെ മരണം പുലര്ച്ചെ 5:20-നാണ് സ്ഥിരീകരിച്ചത്. സംഭവത്തില് പി.എസ്.ഐ നിതിന് നായിക്കിന്റെ നേതൃത്വത്തില് പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ പുലര്ച്ചെയാണ് താരത്തെ ഗോവയിലെ വസതിയില് മരിച്ച നിലയില് കണ്ടെത്തിയത്. മരണത്തില് അസ്വാഭാവികതയില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.







Comments