
സോള്ട്ട് ആന്ഡ് പെപ്പര് ഹെയര്സ്റ്റൈലില് പൊതുവേദിയിലെത്തിയ ബോളിവുഡ് നടന് ആമിര് ഖാന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. മുടി ഡൈ ചെയ്യാതെ പൂക്കള് ഡിസൈനിലുളള ഷര്ട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ച ലുക്കിലാണ് ആമിറിനെ കാണാനാവുക.
മുംബൈയില് നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവല് 2026ന്റെ ഭാഗമായി സംവിധായകന് സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചര്ച്ചയിലാണ് ആമിര് പുതിയ ലുക്കിലെത്തിയത്. ആമിറിന്റെ പെട്ടെന്നുള്ള ഈ മാറ്റം കണ്ട് ആരാധകരും മാധ്യമപ്രവര്ത്തകരും ഒരുപോലെ അമ്പരന്നു. അടുത്ത ഏതെങ്കിലും പുതിയ സിനിമയ്ക്ക വേണ്ടിയുള്ള മേക്കോവറാണോ ഇതെന്ന് മാധ്യമപ്രവര്ത്തകര് ആമിറിനോട് ചോദിക്കുകയും ചെയ്തു.
'സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റമല്ല ഇതെന്ന് ആമിര് പറഞ്ഞു. ഈ ലുക്കില് പ്രത്യേകിച്ചൊന്നുമില്ല. മുടി ഡൈ ചെയ്യുന്നത് ഞാന് നിര്ത്തി. അത് ഭയങ്കര ബോറായി തുടങ്ങി'. -എന്നാണ് ആമിര് പറഞ്ഞത്. എന്നാല് ആമിറിന്റെ ഈ മറുപടി സുഭാഷ് ഘായ് പൂര്ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
താരത്തിന്റെ പുതിയ രൂപത്തിന് പിന്നില് അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു.
ആമിറിനെ ഇങ്ങനെ വ്യത്യസ്തമായൊരു ലുക്കില് കണ്ടാല് മനസ്സിലാക്കണം, ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കും എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.







Comments