More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എനിക്കിത് ഈവിള്‍ ഡെഡ് പോലെയാണ്; അയാള്‍ സ്വയം ജീവനൊടുക്കാതിരുന്നതിനാല്‍ ദൈവം അയാളുടെ ജീവനെടുത്തു...’ നാനാ പടേക്കറെ അധിക്ഷേപിച്ച് തനുശ്രീ ദത്ത

Authored by Web Desk | Last updated: 09 Oct 2026, 4:34 PM | 6 min read

Print
Actress Tanushree Dutta’s reaction following the demise of veteran actor Nana Patekar (Image Source: Instagram)
Actress Tanushree Dutta’s reaction following the demise of veteran actor Nana Patekar (Image Source: Instagram)
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസതാരങ്ങളിൽ ഒരാളായ, ഹിന്ദി, മറാത്തി സിനിമകൾക്ക് വലിയ സംഭാവനകള്‍ നല്‍കിയ നാനാ പടേക്കറുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. വെറുമൊരു സിനിമാതാരം എന്നതിലുപരി, കർണാടകയിലെ തീരദേശ ഗ്രാമമായ മുണ്ടുകര്‍ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കൈതാങ്ങായ ഒരു ജീവകാരുണ്യ പ്രവർത്തകന്‍ കൂടിയായിരുന്നു നാനാ പടേക്കര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ സമാനതകളില്ലാത്ത പ്രകടനങ്ങൾ കാഴ്ചവെച്ച ഈ അതുല്യ പ്രതിഭയ്ക്ക് വിവിധ ഭാഷകളിലെ സഹപ്രവർത്തകരും ആരാധകരും അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

എന്നാല്‍ ഇപ്പോഴിതാ ഇതിനിടെ ഏറെ ശ്രദ്ധ നേടുന്നത് അഭിനേത്രിയായ തനുശ്രീ ദത്തയുടെ പ്രകോപനപരമായ പ്രതികരണമാണ്. നാനാ പടേക്കറുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നോയെന്ന് ചോദിച്ചപ്പോള്‍, ‘കഴിഞ്ഞത് കഴിഞ്ഞു. ദൈവം അയാളുടെ ജീവനെടുത്തു’ എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസ് നോട് തനുശ്രീയുടെ മറുപടി.

‘‘ഒന്നും പറയാനില്ല. എനിക്കിതൊരു ഈവിള്‍ ഡെഡ് പോലെയാണ്. മീ ടൂവിന് ശേഷമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ എന്നെ തളര്‍ത്തിക്കളഞ്ഞു. എന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു. കേസ് പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ടായി. എന്നിട്ട് ഞാന്‍ കേസ് പിന്‍വലിച്ചോ? ഇല്ല. കോഴ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നിട്ടും ഞാന്‍ പിന്‍മാറിയില്ല. തെളിവില്ലാതിരുന്നത് കൊണ്ടല്ല കേസ് കോടതി അവസാനിപ്പിച്ചത്. പ്രധാന സാക്ഷിയില്‍ നിന്നുള്ള തെളിവ് കോടതിയില്‍ എത്തിച്ച ദിവസമാണ് ജഡ്ജി കേസ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഒന്നാലോചിച്ച് നോക്കിക്കേ, അഞ്ച് വര്‍ഷമെടുത്തിട്ടാണ് കേസിലെ പ്രധാന സാക്ഷിയെ ഞാന്‍ കോടതിയിലെത്തിച്ചത്. അവര്‍ക്ക് ഭീഷണിയുണ്ടായി. എന്റെ ഹെയര്‍ഡ്രസ്സറായിരുന്നു. അവര്‍ നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ നല്‍കി. അവര്‍ക്ക് പൊലീസുകാരില്‍ നിന്നും ഭീഷണിയുണ്ടായി. വീട്ടില്‍ അന്വേഷിച്ചെത്തി ആളുകള്‍ ഭീഷണിപ്പെടുത്തി.

നാനാ പടേക്കര്‍ എന്നെ വളരെയധികം ഉപദ്രവിച്ചു. എന്ത് പറഞ്ഞാലും സത്യം സത്യമല്ലാതെയാകുന്നില്ല. സത്യവാങ്മൂലം , അതും പ്രധാനസാക്ഷിയുടേത് കോടതിയില്‍ എത്തിച്ചാല്‍ അത് പരിശോധിക്കുകയെന്ന രീതിയുണ്ട്. പക്ഷേ അന്നേ ദിവസം കേസ് അവസാനിപ്പിക്കുകയായിരുന്നു. അങ്ങേയറ്റം ധാര്‍ഷ്ട്യക്കാരനായിരുന്നു അയാള്‍. അയാള്‍ സ്വയം ജീവനൊടുക്കാതിരുന്നതിനാല്‍ ദൈവം അയാളുടെ ജീവനെടുത്തു. അയാളെന്നെ പരമാവധി ഉപദ്രവിച്ചു...’’ എന്നാണ് തനുശ്രീ ദത്ത പറഞ്ഞത്. ‘ഹോണ്‍ ഓക്കെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് തനുശ്രീ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. നാനാ പടേക്കറുടെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, മരണപ്പെട്ട വ്യക്തിക്കെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയ തനുശ്രീ ദത്തയ്‌ക്കെതിരെ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും വന്‍ പ്രതിഷേധങ്ങളുയരുന്നുണ്ട്. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ വരെ ഇതിനെരിരെ രംഗത്തെത്തിയിട്ടുണ്ട്.

നാനാ പടേക്കറുടെ മരണവിവരം അറിഞ്ഞ ശേഷം ‘ഈവിള്‍ ഡെഡ്’ എന്ന പരാമര്‍ശം ഉന്നയിച്ച് തനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

തന്റെ സ്വകാര്യ പരിപാടിയുടെ പ്രചാരണത്തിന് നാനാ പടേക്കറുടെ മരണം തടസമാകുമോയെന്ന് ആശങ്കപ്പെട്ടതാണ് താരത്തിന്റെ വലിയ രീതിയിലുള്ള അമര്‍ഷത്തിന് കാരണമായത്. ലഖ്നൗവിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് തനുശ്രീ ദത്ത വിവാദ പരാമര്‍ശം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തനിക്ക് ഏറെ പ്രാധാന്യമുള്ള ഒരു വലിയ പരിപാടി ലഖ്നൗവില്‍ നടക്കാനിരിക്കുകയാണെന്നും അതിനായി ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയ ലൈവുകളും പോസ്റ്ററുകളും പ്ലാന്‍ ചെയ്‌തിരിക്കുകയാണെന്നും എന്നാല്‍ വൈകുന്നേരത്തോടെ മാധ്യമങ്ങളെല്ലാം ഈ ഈവിള്‍ ഡെഡിനെ കുറിച്ചുള്ള വാര്‍ത്തയ്ക്കായി തന്റെ പിന്നാലെ വരുമോയെന്നും തന്റെ പരിപാടിയേക്കാള്‍ പ്രാധാന്യം ഇതിന് നല്‍കി പ്രമോഷന്‍ തടസപ്പെടുമോയെന്നുമുള്ള ആശങ്കയാണ് താരം പങ്കുവച്ചത്. നാനാ പടേക്കറുടെ മരണം ഒരു ‘അദ്ഭുതം’ആണെന്നും, ആരെങ്കിലും മരിച്ചു എന്ന് കരുതി താൻ അനുഭവിച്ച മാനസിക വിഷമങ്ങളും വേട്ടയാടലുകളും ഇല്ലാതാകുന്നില്ലെന്നും താരം വാദിച്ചു.

‘‘എനിക്ക് ഈ രാത്രി ലൈവിൽ വരേണ്ട കാര്യമൊന്നും ഇല്ല. പക്ഷേ എനിക്കെതിരെ വരുന്ന നെഗറ്റിവ് കമന്റകള്‍ കണ്ട് പറഞ്ഞു പോകുന്നതാണ്. ഈ ലോകത്ത് പലർക്കും പല അനുഭവങ്ങളുണ്ടാകും, എന്റേത് എനിക്കേ അറിയൂ. ഞാൻ മിണ്ടിതിരിക്കാൻ പോകുന്നില്ല. ഒരാൾ മരിച്ചു, എന്നു കരുതി അയാൾ ചെയ്തതെല്ലാം ഇല്ലാതാകുമോ? ആ ആൾ കാരണം വേദനിച്ചവരുടെ വേദന ഇല്ലാതാകുമോ? ആ ഇരകളുടെ അവസ്ഥയോ?

ചിലർ മാപ്പ് കൊടുക്കാൻ പറയുന്നു, ദൈവം പോലും അയാൾക്ക് മാപ്പ് കൊടുക്കില്ല. ദൈവത്തോട് മാപ്പ് ചോദിച്ചാൽ പോലും അത് സ്വീകരിക്കില്ല. കാരണം അയാൾ കുറ്റം ഏറ്റുപറയില്ല. എത്രപേരുടെ ജീവിതം നശിപ്പിച്ചെന്നു പറയില്ല. മീ ടുവിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചെന്ന് ഇയാൾക്ക് അറിയുമോ? ആ സംഭവത്തിനുശേഷം എന്റെ ജീവിതത്തിൽ തകർച്ചകൾ മാത്രമാണുണ്ടായത്.

2024 ൽ എന്റെ വണ്ടിയുടെ ബ്രേക്ക് മുറിച്ചു മാറ്റി, ഗുണ്ടകൾ പിന്തുടർന്നു. ഞാൻ പറഞ്ഞതു തന്നെയാണ് ഈവിൾ മരിച്ചുവെന്ന്. മരിച്ചിട്ടും ഇയാൾ എന്നെ ഉപദ്രവിക്കുകയാണ്. നിങ്ങളോടൊന്നും ഇത് വിശദീകരിച്ചു തരേണ്ട കാര്യം എനിക്കില്ല. കുറേ യൂട്യൂബേഴ്സും ഓൺലൈൻ മാധ്യമങ്ങളും എന്റെ പ്രതികരണം വച്ച് കണ്ടന്റ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.

2018 നുശേഷം എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഇയാൾ കാരണം മോശമായി. യഥാർഥത്തിൽ ഇയാൾ ചെകുത്താൻ തന്നെയാണ്. എന്റെ വിഷമം മാറാൻ കഴിഞ്ഞ ദിവസം ഞാൻ കാളി ക്ഷേത്രത്തിൽപോയി കരഞ്ഞ് പ്രാർഥിച്ചിരുന്നു. ഇപ്പോൾ എന്റെ സങ്കടം മാറിയിരിക്കുന്നു. അഞ്ച് വർഷം പോരാടി, ഒരാൾ മാത്രമല്ല, പല ആളുകൾ എന്റെ പിന്നാലെ ഉണ്ടായിരുന്നു.

‘ഹോൺ ഓക്കെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ സംഭവം ഉണ്ടാകുന്നത്. ആ സമയത്ത് ബോളിവുഡിലെ മുൻനിര നായികയായിരുന്നു ഞാൻ അതോടെ മാനസികമായി തകർന്നുപോയി. സിനിമാ സെറ്റിൽ പോകാൻ തന്നെ പേടിയായിരുന്നു. അയാൾ ക്രൂരനായ രാക്ഷസനായിരുന്നു. പോലീസോ നീതിവ്യവസ്ഥയോ എനിക്ക് നീതി തന്നില്ല. കഴിഞ്ഞ അഞ്ച് വർഷം ലഭിക്കാത്ത നീതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തേനെ....’’ എന്നാണ് തനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.

ഇന്നലെ പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗോവയിലെ വസതിയില്‍ നാനാ പടേക്കര്‍ അന്തരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം വിവരം സുഹൃത്തിനെ അറിയിച്ചിരുന്നുവെങ്കിലും വൈദ്യസംഘമെത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. 45 മിനിറ്റോളം സിപിആര്‍ നല്‍കിയിട്ടും നാനാപടേക്കറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തില്‍ പനജി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags

  • nana patekar
  • actress tanushree dutta

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

Comments