
ബാലതാരമായി സിനിമയിലെത്തി മലയാളത്തിലും തമിഴിലും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹന്. സമൂഹമാധ്യമങ്ങളിലൂടെ മഞ്ജിമ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല് മീഡിയയിലൂടെ മഞ്ജിമ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ക്ലാസിക്കല് ഡാന്സ് കളിക്കുന്ന തന്റെ ഒരു വീഡിയോ ആണ് മഞ്ജിമ പങ്കുവെച്ചത്. ബാല്യകാലം മുതല് ഒപ്പമുണ്ടായിരുന്ന ഭരതനാട്യത്തോടുള്ള സ്നേഹം പുതുക്കിക്കൊണ്ടുള്ള താരത്തിന്റെ കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.
''എന്റെ അമ്മ ഒരു നര്ത്തകിയായിരുന്നു, അമ്മയാണ് എനിക്ക് 6-ആം വയസ്സില് ഭരതനാട്യം പരിചയപ്പെടുത്തി തരുന്നത്. ഏകദേശം പത്താം വയസ്സില് ഗുരുവായൂരില് വെച്ചാണ് ഞാന് എന്റെ ആദ്യ അരങ്ങേറ്റം നടത്തിയത്. കോളേജ് കാലം വരെ ഞാന് നൃത്തം പഠിക്കുന്നത് തുടര്ന്നു. എന്നാല് പിന്നീട് ജീവിതത്തിന്റെ തിരക്കുകള് കാരണം ഏകദേശം 10 വര്ഷത്തോളം എനിക്ക് പരിശീലനം മുടങ്ങിപ്പോയി. ഇതിനിടയില് ഞാന് സെമി ക്ലാസിക്കല് നൃത്തങ്ങള് ചെയ്തിരുന്നുവെങ്കിലും, ഏറെക്കാലമായി പരിശീലനം ഇല്ലാതിരുന്നതിനാല് ഭരതനാട്യത്തിലേക്ക് തിരികെ പോകാന് എനിക്ക് എപ്പോഴും മടിയായിരുന്നു.
അങ്ങനെ വളരെക്കാലത്തിനു ശേഷമുള്ള ഒരു ചെറിയ ശ്രമമാണിത്. ഇത് ചെയ്യുമ്പോള് എനിക്ക് എത്രയധികം ഇഷ്ടമാണെന്ന് ഞാന് ഏതാണ്ട് മറന്നുപോയിരുന്നു. ഇത്രയും മനോഹരമായ ഒരു കലാരൂപം ഇത്രയും കാലം കൈവിട്ടുപോയതില് എനിക്ക് വിഷമമുണ്ട്, എങ്കിലും അതിലേക്ക് തിരികെ വരാന് കഴിയുന്നതില് വളരെ സന്തോഷമുണ്ട്.
ഇനിയും ഇതുപോലെയുള്ള ഒട്ടേറെ അവസരങ്ങള്ക്കായി! ഈ മനോഹരമായ നൃത്തരൂപം എനിക്ക് പഠിപ്പിച്ചു തന്നതിനും, ഒരിക്കുകൂടി ശ്രമിക്കാന് എന്നെ പ്രേരിപ്പിച്ചതിനും ലീലാവതി കുമാര് മാസ്റ്റര്ക്ക് നന്ദി'', വീഡിയോയ്ക്കൊപ്പം മഞ്ജിമ കുറിച്ചു.







Comments