More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sunday Mangalam
  3. Print Edition
Loading...

സമൂഹത്തിലേക്ക്‌ തുറന്നുവച്ച കണ്ണാടി

Authored by Web Desk | Last updated: 10 Oct 2026, 11:36 PM | 3 min read

Print
പായിപ്ര രാധാകൃഷ്‌ണന്റെ മൂന്നു പുസ്‌തകങ്ങള്‍ ഇവിടെ പ്രകാശനം ചെയ്യുകയാണ്‌. അതില്‍ 'ഏകലോചനം' അദ്ദേഹത്തിന്റെ കോളത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന സമയത്തുതന്നെ 75 ശതമാനവും ഞാന്‍ വായിച്ചിട്ടുണ്ട്‌. ഏകലോചനം സമൂഹത്തിലേക്ക്‌ തുറക്കുന്ന കണ്ണാടിയാണ്‌. പലപ്പോഴും ഞാനദ്ദേഹത്തെ വിളിച്ചഭിനന്ദിച്ചിട്ടുണ്ട്‌. മികവാര്‍ന്ന നിരീക്ഷണങ്ങള്‍കൊണ്ടും നിഷ്‌പക്ഷവും നിശിതവുമായ വിമര്‍ശനങ്ങള്‍കൊണ്ടും ഏകലോചനം ശ്രദ്ധിക്കപ്പെടുന്ന ഒരു പംക്‌തിയാണ്‌. നമുക്കു ചുറ്റുമുള്ള കാര്യങ്ങള്‍ കണ്ണും കാതും തുറന്ന്‌ കാണാനും കേള്‍ക്കാനും കഴിയുക; അതിനെ അനലൈസ്‌ ചെയ്യാന്‍ കഴിയുക-ഇതൊരപൂര്‍വ സിദ്ധിയാണ്‌. കണ്ടതും കേട്ടതുമായ കാര്യങ്ങളെ വിലയിരുത്താനും അതിലെ ചില അംശങ്ങള്‍ സ്വാംശീകരിക്കാനും കഴിയുക എന്നത്‌ വലിയ കാര്യമാണ്‌. പായിപ്ര രാധാകൃഷ്‌ണന്‌ അത്‌ കഴിയുന്നു എന്നതാണ്‌ എടുത്തുപറയേണ്ട കാര്യം. (എറണാകുളം ബി.ടി.എച്ചില്‍ നടന്ന പായിപ്രയുടെ ഏകലോചനം, അകത്തേക്കു തുറക്കുന്ന വാതിലുകള്‍, ശരപുത്രി എന്നീ കൃതികള്‍ കവി ശ്രീകുമാരന്‍ തമ്പിക്കു നല്‍കി പ്രകാശനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെയ്‌ത പ്രസംഗത്തില്‍നിന്നും)

അറിഞ്ഞുകൊണ്ടുള്ള ധര്‍മ്മനിരാസം

രാഷ്‌ട്രീയത്തില്‍നിന്നും അതിവേഗം ചോര്‍ന്നുപോകുന്ന ധാര്‍മ്മികതയെക്കുറിച്ച്‌ ആനന്ദ്‌. അധികാര മത്സരത്തിലും മിച്ചം പങ്കുവയ്‌ക്കലിലും മുഴുകുന്ന രാഷ്‌ട്രീയകക്ഷികള്‍. ഏതു നിറത്തിലുള്ള കള്ളിയില്‍ കയറിയും ആനയായും കുതിരയായും തേരായും കളിക്കാനും വെട്ടുവാനും ചോരയൊഴുക്കുവാനും തയ്യാറായവര്‍ എന്ന്‌ ആനന്ദ്‌. രാഷ്‌ട്രീയം ബിസിനസായി മാറിയിരിക്കുന്നു. ലാഭം, നഷ്‌ടം, പരസ്യപ്രചാരണങ്ങള്‍... അതിനെ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌ എന്ന്‌ വിളിക്കുന്നു. വരുവിന്‍, സംഘടിക്കുവിന്‍, മുതല്‍ മുടക്കുവിന്‍. തങ്ങള്‍ക്ക്‌ നഷ്‌ടപ്പെടാനുള്ളത്‌ കുറച്ച്‌ ആദര്‍ശങ്ങള്‍ മാത്രം! നേടാനുള്ളതോ അധികാരത്തിന്റെ സമ്പത്ത്‌! കോളജ്‌ അദ്ധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈകള്‍ മതതീവ്രാദികള്‍ വെട്ടിക്കളഞ്ഞപ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയ മണ്ഡലങ്ങളിലോ പൊതുസമൂഹത്തിലോ ഒരു ചലനവും ഉണ്ടായില്ല. അറിഞ്ഞുകൊണ്ടുള്ള ധര്‍മ്മനിരാസം! മനസാക്ഷി മരവിപ്പ്‌!

ജനാലയ്‌ക്കല്‍ കണ്ടുമുട്ടുന്നവര്‍

ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ പല കാവ്യങ്ങളിലും പ്രണയികള്‍ കണ്ടുമുട്ടുന്നത്‌ ജനാലയ്‌ക്കലാണ്‌. ആദ്യം കണ്ടുപിരിഞ്ഞ പകലിനുശേഷം അവളുടെ വീട്ടിലെ ഉദ്യാനത്തിലെത്തുമ്പോള്‍ ജൂലിയറ്റ്‌ അവളുടെ സുഹൃത്തിനോട്‌ തന്നെക്കുറിച്ച്‌ സംസാരിക്കുന്നത്‌ റോമിയോ കേള്‍ക്കുന്നുണ്ട്‌. ഇടവഴിത്താരയിലൂടെ രമണനും ദമനനും അടിയന്തിരമായി ഒലിച്ചുപോകുന്നത്‌ നോക്കി ഒരിക്കല്‍ ചന്ദ്രികയും മട്ടുപ്പാവിന്റെ ജനാലയ്‌ക്കല്‍ നിന്നിരുന്നു. വുതറിങ്‌ ഹൈറ്റ്‌സിലെ ഹിത്‌ക്ലിഫിന്‌ ഒടുവില്‍ തന്റെ പ്രണയിനി കാതറീനുമായി അവളുടെ ആത്മാവുമായി-ഒന്നിക്കാന്‍ ഒരു ജനല്‍ തുറന്നുകിടന്നിരുന്നു. ഇങ്ങനെയാലോചിച്ചാല്‍ ജീവിതത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ (ഒരു ബത്‌ലഹേം കുടുംബയൂണിറ്റിലും!)യായി എത്രയെത്ര ജനലുകള്‍ നമുക്ക്‌ മുന്നില്‍ തുറന്നും അടഞ്ഞും കിടപ്പുണ്ടെന്ന്‌ ലക്ഷ്‌മി പി. (എഫ്‌.ബി) അടുത്തു ചെല്ലുവാന്‍ വയ്യ, ജനാലയ്‌ക്ക് ജന്മങ്ങള്‍ക്ക്‌ പുറത്ത്‌ ഞാന്‍ വ്യഥ പൂണ്ട്‌ കാത്തുനില്‍ക്കുന്നു' എന്ന സുഗതകുമാരിയുടെ ജാലകം തന്നെ അപാരതയിലേക്ക്‌ തുറക്കുന്ന ഏറ്റവും ഹൃദ്യമായ കാവ്യ വിസ്‌മയം. (വെബിനിവേശം. മാതൃ. ആഴ്‌ച. സെപ്‌റ്റം. 27).

കഥ പറയുന്ന സ്‌ത്രീ

കഥ പറഞ്ഞുകൊണ്ട്‌ ഒരു സ്‌ത്രീ ചക്രവര്‍ത്തിയുടെ ക്രൗര്യത്തെ കീഴ്‌പ്പെടുത്തിയതിന്റെ കഥയാണ്‌ ആയിരത്തൊന്നു രാവുകള്‍. സ്വന്തം ജീവന്‍ പണയംവച്ച്‌ ഒരു സ്‌ത്രീവിരുദ്ധ ഭരണാധികാരിയുടെ മനസിലേക്ക്‌ കഥകളിലൂടെ കടന്നുചെന്ന ഷെഹറാസാദിന്റെ കഥ. അവള്‍ രാജാവിനെ വാളുകൊണ്ട്‌ തോല്‌പിച്ചില്ല; അധികാരം പിടിച്ചെടുത്തില്ല. അവര്‍ അദ്ദേഹത്തിന്റെ മനസിലേക്ക്‌ ഒരു ചെറിയ വാതില്‍ തുറന്നു-കഥയുടെ വാതില്‍. ആ വാതിലിലൂടെ ആദ്യം കൗതുകം കടന്നുവന്നു. പിന്നെ സഹാനുഭൂതി. പിന്നെ മനുഷ്യത്വം. ഒടുവില്‍ ആ മനുഷ്യന്റെ ലോകദര്‍ശനംതന്നെ മാറി. അവസാനം, ലോകത്തെ മാറ്റുന്നത്‌ എല്ലായ്‌പ്പോഴും ഏറ്റവും വലിയ ശബ്‌ദമുള്ളവരല്ല. ചിലപ്പോള്‍ അതു ശാന്തമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളായിരിക്കുമെന്ന്‌ മധുസൂദനന്‍. വി. (മാതൃ. ആഴ്‌ച. ഒക്‌ടോ. 4).

കവിമൊഴെി

''കുറ്റവും ശിക്ഷയുമൊഴക്ക നിശ്‌ചയിക്കുവാന്‍ ഞങ്ങള്‍ മറ്റൊരു മേല്‍ക്കോടതി സൃഷ്‌ടിച്ച നിയമജ്‌ഞര്‍! കുറ്റവാളികള്‍ ഞങ്ങള്‍, വിസ്‌തരിപ്പതും ഞങ്ങള്‍, സത്യവുമസത്യവും പ്രഖ്യാപിക്കുവാന്‍ ഞങ്ങള്‍''-പി.കെ. ഗോപി.

പഞ്ചാമൃതമീ ജീവിതമെന്ന തോന്നല്‍, പഞ്ചേന്ദ്രിയങ്ങള്‍ക്കു പണ്ടേ കൊടുത്തതാരോ, നഞ്ചെന്നറിയുന്നു കാലേ, ചിലര്‍ക്കതൊന്നും പഞ്ചാരിമേളം പോല്‍ ചിലര്‍ക്കുഘോഷം!

(സരിത. എന്‍.എസ്‌.)

കാമകലാ മ്യൂസിയം

അമേരിക്കന്‍ എഴുത്തുകാരിയായിരുന്ന നവോതമിവില്‍സിംഗ്‌ സ്‌ഥാപിച്ചതാണ്‌ ആംസ്‌റ്റര്‍ ഡാമിലെ ഇറോട്ടിക്‌ മ്യൂസിയം. അവര്‍തന്നെ അമ്പതാം വയസു മുതല്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുമായി ശേഖരിച്ച അയ്യായിരത്തോളം കാമകലാ രചനകള്‍ ഈ മ്യൂസിയത്തിലുണ്ടെന്ന്‌ കെ.വി. മോഹന്‍കുമാര്‍. താഴെ നിലയിലെ കാമസൂത്ര ശയ്യയില്‍ 130ലേറെ വൈവിധ്യമാര്‍ന്ന രതിക്രീഡകള്‍ കൊത്തിയ എട്ടടി ഉയരമുള്ള നാലു കൂറ്റന്‍ ലിംഗത്തൂണുകളും മഞ്ചവും ചേരുന്നതാണ്‌ ഒരു ടണ്‍ ഭാരമുള്ള കട്ടില്‍. ഗോള്‍ഡന്‍ബോയ്‌ എന്ന 8 അടി ഉയരമുള്ള കൂറ്റന്‍ സുവര്‍ണ്ണലിംഗം, യോനീശില്‌പങ്ങള്‍, ആനക്കൊമ്പില്‍ കൊത്തിയെടുത്ത കാമകലാഖ്യാനങ്ങള്‍, പിക്കാസോ, ദാലി, റംബ്രാന്റ്‌ തുടങ്ങിയവരുടെ ഇറോട്ടിക്‌ രചനകളും അവിടെ കാണാം. (മലയാളം സെപ്‌റ്റം. 21).

മുഖ്യമന്ത്രിയുടെ പത്രാസില്‍ വീഴില്ല

മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ പത്രാസില്‍ വീണുപോകുന്നയാളല്ല താനെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജനാധിപത്യത്തിന്റെ സൗന്ദര്യം ആശയസംവാദവും ചര്‍ച്ചകളുമാണ്‌. അതിന്റെ പരിണിതഫലം സാധാരണക്കാരന്റെ ജീവിതത്തിലും സമൂഹത്തിലും ഗുണമുണ്ടാക്കുന്നതായിരിക്കണം. അത്തരത്തിലുള്ള ഗുണനിലവാരമുള്ള ചര്‍ച്ചകളാണ്‌ നടക്കേണ്ടതെന്നും മുഖ്യമന്ത്രി. എം.പി. മന്മഥന്‍ അക്ഷയപുരസ്‌കാരം കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക്‌ സമ്മാനിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ സൈക്കിള്‍ ചവിട്ടി തൃപ്പൂണിത്തുറയില്‍ പോയി മന്മഥന്‍ സാറിന്റെ പ്രസംഗം കേട്ടത്‌ അദ്ദേഹം അനുസ്‌മരിച്ചു. കോളജ്‌ യൂണിയന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ യൂണിയന്‍ ഉദ്‌ഘാടനത്തിന്‌ മന്മഥന്‍ സാറിനെ കൊണ്ടുവന്നിരുന്നു (മനോ. സെപ്‌റ്റം. 27).

ആദര്‍ശശുദ്ധിയുടെ ആള്‍രൂപം

പ്ര?ഫ. എം.പി. മന്മഥന്‍ ആദര്‍ശ ശുദ്ധിയുടെ ആള്‍രൂപമായിരുന്നുവെന്ന്‌ കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. പണമല്ല, ആദര്‍ശനിഷ്‌ഠമായ ജീവിതമാണ്‌ പ്രധാനമെന്നദ്ദേഹം തെളിയിച്ചു. സത്യനും പ്രേംനസീറിനും മുമ്പ്‌ മന്മഥന്‍ സിനിമയില്‍ നായകനായി. കടംവീട്ടാനാണ്‌ സിനിമയില്‍ അഭിനയിച്ചത്‌. കടംവീട്ടിയതോടെ അഭിനയം ഉപേക്ഷിച്ചു എന്നും ശ്രീകുമാരന്‍ തമ്പി (കേരള കൗമുദി 27.9.26).

കേരളത്തില്‍ അടിയന്തിരാവസ്‌ഥക്കെതിരെ സമരം നയിച്ചത്‌ എം.പി. മന്മഥനായിരുന്നു. ആ സമരം വിജയിച്ചശേഷം ഏതു സ്‌ഥാനവും അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതിന്‌ തയ്യാറായില്ല. കുട്ടിക്കാലംമുതലേ മന്മഥന്‍ സാറിനോട്‌ തനിക്ക്‌ ആരാധന തോന്നിയിരുന്നുവെന്നും മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്‌. ശ്രീധരന്‍പിള്ള (ജന്മഭൂമി).

കടലോരജീവിത കവാടം തുറക്കുമ്പോള്‍

കടലോര മത്സ്യത്തൊഴിലാളി ജീവിതത്തിന്റെ ദുരിതകാഴ്‌ചകളാണ്‌ സ്വര്‍ഗകവാടം തുറന്ന സാംസണ്‍ എന്ന കഥയില്‍ രാജുപോള്‍ തീക്ഷ്‌മമായാവിഷ്‌ക്കരിക്കുന്നത്‌. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം സന്തോഷവും സങ്കടവും ആഘോഷവും ലഹരിയുമൊക്കെ കലര്‍ന്നതാണ്‌. ഇവരുടെ ജീവിതത്തിലെ നിര്‍ണായക ഘടകം മദ്യംതന്നെയാണ്‌. സാംസണ്‍ എന്ന ബോട്ടു തൊഴിലാളി ജീവിത സാഗരത്തില്‍ മദ്യച്ചുഴിയില്‍പ്പെടുന്നു. ഭാര്യ റോസ്‌ മേരിക്കിതിനെ പ്രതിരോധിക്കാനാവുന്നില്ല. സുഖത്തിലും ദുഃഖത്തിലും മരണത്തിലും പതഞ്ഞുയരുന്ന നര്‍മ്മമാണിവരുടെ സവിശേഷത. മരിച്ചുകിടക്കുന്ന സാംസണ്‍ അവസാനം കഴിച്ച മദ്യത്തിന്റെ ബ്രാന്‍ഡ്‌ ഏതെന്നാണ്‌ സൃഹൃത്തുക്കള്‍ക്ക്‌ അറിയേണ്ടത്‌. കല്ലറയില്‍ മൂടിക്കിടന്ന പാഴ്‌ച്ചെടികള്‍ അങ്ങനെതന്നെ കിടക്കട്ടെ എന്ന പ്രതികരണവും പ്രതീകാത്മകമാണ്‌. (മംഗളം ഓണപ്പതിപ്പ്‌).

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മരണത്തെ തോല്‍പ്പിച്ച 16 പേര്‍

മരണത്തെ തോല്‍പ്പിച്ച 16 പേര്‍

പോരാട്ടവീര്യത്തിന്റെ പര്യായം

പോരാട്ടവീര്യത്തിന്റെ പര്യായം

കാവേരി കടന്ന്‌, ആനകളെ കണ്ട്‌

കാവേരി കടന്ന്‌, ആനകളെ കണ്ട്‌

No Image

സ്വരം

ആര്‍ട്ട്‌ നൂവോ നിര്‍മിതികളുടെ നഗരം

ആര്‍ട്ട്‌ നൂവോ നിര്‍മിതികളുടെ നഗരം

No Image

നൂറാം വയസിലും മായാത്ത വേദന

Comments