More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി

Authored by Web Desk | Last updated: 11 Oct 2026, 11:35 PM | 1 min read

Print
'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ നേരിടുന്നതിനായുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ സുപ്രീം കോടതി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ ആരെയും കസ്‌റ്റഡിയിലെടുക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. ബി.എന്‍.എസ്‌.എസ്‌. സെക്‌ഷന്‍ 163 പ്രകാരം നിരോധനാജ്‌ഞ നിലവിലുള്ള പ്രദേശത്തിന്‌ പുറത്ത്‌ സമാധാനപരമായി ഒത്തുചേരാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നും പൗരസ്വാതന്ത്ര്യം തടയരുതെന്നും കോടതി പറഞ്ഞു.

ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സുപ്രീം കോടതിക്കു ചുറ്റുമുള്ള പ്രദേശത്തു നിരോധനാജ്‌ഞ നടപ്പാക്കിയതുമായി ബന്ധപ്പെട്ട്‌ ബോര്‍ഡുകള്‍ നീക്കാനും ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ്‌ വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദേശം നല്‍കി. കോടതിയിലേക്കു വരുന്നതിനും പോകുന്നതിനും ആളുകള്‍ക്ക്‌ ആശങ്കയില്ലെന്ന്‌ ഉറപ്പാക്കാനാണിത്‌.

പൊതുസമാധാനത്തിന്‌ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലല്ലാതെ മെട്രോ, റെയില്‍ സൗകര്യങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തരുത്‌. ഗതാഗതനിയമങ്ങള്‍ക്ക്‌ വിധേയമായി നഗരത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ബാരിക്കേഡുകള്‍ മാറ്റുന്നത്‌ ഉടന്‍ പരിശോധിക്കണം. -സുപ്രീം കോടതി നിര്‍ദേശിച്ചു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും മറ്റ്‌ പ്രഫഷണലുകളും അവരുടെ ഔദ്യോഗിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്‌ തടസപ്പെടുത്തരുതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ഒക്‌ടോബര്‍ 10-ന്‌ നടന്ന പ്രതിഷേധങ്ങളെ ഡല്‍ഹി പോലീസ്‌ കൈകാര്യം ചെയ്‌തതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്നലെ പ്രത്യേക സിറ്റിങ്‌ നടത്തുകയായിരുന്നു. നേതാക്കളുടെ തടങ്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൊവ്വാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. എല്ലാ മെട്രോ സ്‌റ്റേഷനുകളും തുറന്നിട്ടുണ്ടെന്നും ട്രെയിനുകള്‍ സാധാരണ പോലെ ഓടുന്നുണ്ടെന്നും ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ പുനഃസ്‌ഥാപിച്ചതായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മെട്രോ, റെയില്‍ സേവനങ്ങള്‍ നിയന്ത്രിക്കാമെങ്കിലും പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ലെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ. വേണുഗോപാല്‍, കപില്‍ സിബല്‍, ഗോപാല്‍ ശങ്കരനാരായണന്‍, മേനക ഗുരുസ്വാമി, സഞ്‌ജയ്‌ ഹെഗ്‌ഡെ, എസ്‌.സി.എ.ഒ.ആര്‍.എ. പ്രസിഡന്റ്‌ ദേവ്രത്‌ യാദവ്‌ എന്നിവര്‍ അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ചു.

ഒക്‌ടോബര്‍ പത്തിനു നടന്ന പ്രതിഷേധത്തിനിടെ തങ്ങളുടെ കക്ഷികളെ സഹായിക്കുന്നതില്‍നിന്ന്‌ അഭിഭാഷകരെ പോലീസ്‌ തടഞ്ഞെന്നും പോലീസ്‌ സ്‌റ്റേഷനില്‍വച്ച്‌ മര്‍ദിച്ചെന്നും പരാതിയുണ്ട്‌.

വെള്ളിയാഴ്‌ചത്തെ കോടതിയുത്തരവ്‌ അവഗണിച്ച്‌ 45 മെട്രോ സ്‌റ്റേഷനുകള്‍ അടഞ്ഞുകിടക്കുകയാണെന്ന്‌ ആര്‍.ജെ.ഡി: എം.പി. മനോജ്‌ ഝായ്‌ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.

സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

No Image

മുത്തശ്ശിയുടെ മരണവിവരം ദീപ്‌കെയെ അറിയിച്ചതില്‍ വിവാദം

No Image

പ്രകാശ്‌ രാജ്‌പുരോഹിത്‌ പുതിയ ഡെപ്യൂട്ടി തെര. കമ്മിഷണര്‍

No Image

സമരക്കാരെ പിടികൂടാന്‍ പോലീസ്‌ ഗുരുദ്വാരയില്‍ കയറിയെന്ന്‌ ആരോപണം

Comments