
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാര് ഓടിച്ച സുഹൈല് പതിവായി കാര് ഓടിച്ചിരുന്നത് അമിത വേഗത്തിലെന്ന് പോലീസ്. സുഹൈല് മുന്പ് 218 കിലോമീറ്റര് വേഗത്തില് വാഹനമോടിച്ചതിന്റെ വിഡിയോ ഇന്സ്റ്റഗ്രാം അക്കൗണ്ടില് പങ്കുവച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈല് രാജഗിരി കോളജിലെ ബികോം വിദ്യാര്ഥിയാണ്. വിമാനത്താവളം റോഡില് വാളേപ്പുറം കവലയില് ഇന്നലെ പുലര്ച്ചെയാണ് അപകടം ഉണ്ടായത്. വയനാട് മടക്കിമല സന്തോഷ് ഭവനില് ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല് ഇബ്രാഹിമിന്റെ മകന് ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്കുഴി പ്രദീപ് കുമാറിന്റെ മകള് ഗോപിക (21) എന്നിവരാണു മരിച്ചത്.
ഹാന്ഡിക്രാഫ്റ്റ് കടയിലെ ജീവനക്കാരാണ്. മരിച്ച മൂന്നു പേരും സ്കൂട്ടറിലാണു സഞ്ചരിച്ചിരുന്നത്. വിമാനത്താവളം റോഡില് ചായ കുടിക്കാന് വന്ന് മടങ്ങവേയാണ് അമിതവേഗതയിലെത്തിയ സുഹൈലിന്റെ കാര് ഇടിച്ചത്. അപകടമുണ്ടായ സ്ഥലത്ത് രാത്രിയില് കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവാണെന്ന് നാട്ടുകാര് പറയുന്നു.







Comments