
പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടൻ സൽമാൻ ഖാൻ. കൗബോയ് ലുക്കിൽ ഒരേപോലെയുള്ള തൊപ്പികൾ ധരിച്ച് സ്റ്റൈലിഷായി പോസ് ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
"91-ാം വയസ്സിലും ഒന്നിച്ച് ആസ്വദിക്കുന്നു. അദ്ദേഹം യഥാർത്ഥ മോൺസ്റ്ററാണ്. നമ്മുടെയെല്ലാം അച്ഛന്മാരിൽ ആ കരുത്തുണ്ട്. വന്ദേ മാതരം. ഓരോ ദിവസവും കടന്നുപോകുന്നില്ല, പകരം നമുക്ക് കിട്ടിയ ദിവസങ്ങൾ കുറഞ്ഞുവരികയാണ്, നിങ്ങൾക്ക് മനസ്സിലായോ? ദൈവം ദയയുള്ളവനായിരുന്നു" എന്നായിരുന്നു ചിത്രത്തോടൊപ്പം സൽമാൻ കുറിച്ചത്.
താരത്തിന്റെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 'ക്യാപ്ഷൻ കിംഗ്' എന്നും 'അച്ഛനെപ്പോലെയുള്ള ഒരു ഉത്തരവാദിത്തമുള്ള മകൻ' എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സലീം ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയൊരു മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തി. അന്നുമുതൽ കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ സന്തോഷനിമിഷങ്ങൾ മക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.







Comments