
ന്യൂഡൽഹി: സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ തലസ്ഥാനത്തെ വസതിയിലെത്തിയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധ മാർച്ച് നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിക്കൊണ്ട് നോട്ടീസ് നൽകി. ആസൂത്രണം ചെയ്ത മാർച്ചുമായി മുന്നോട്ട് പോകരുതെന്ന് നോട്ടീസിൽ ദീപ്കെയോട് നിർദ്ദേശിക്കുന്നുണ്ട്.
സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച്, കോക്രോച്ച് ജനതാ പാർട്ടി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ "ലെഹരാ ദോ തിരംഗ" മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജന്തർ മന്തറിൽ പ്രവേശിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇത് പാർട്ടിയും ഡൽഹി പോലീസും തമ്മിൽ തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
ദൃശ്യങ്ങളിൽ, വനിതാ പോലീസുകാർ ഉൾപ്പെടെ ഒരു കൂട്ടം ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പടിഞ്ഞാറൻ ഡൽഹിയിലുള്ള ദിപ്കെയുടെ വസതിയിലെത്തുന്നത് കാണാമായിരുന്നു. തോളിൽ ത്രിവർണ്ണ പതാക പുതച്ച് ദീപ്കെ ഇരിക്കുന്നത് കാണാ. ഇതൊരു നിശബ്ദ പ്രതിഷേധത്തിന്റെ രൂപമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സമീപത്തായി ഇരിക്കുന്നതും കാണാം.
ഡൽഹിയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ കണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയേന്തി ഒത്തുകൂടാൻ ദീപ്കെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിറ്റേന്നാണ് ഈ സംഭവം.വ്യാഴാഴ്ച മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ദീപ്കെ, അർദ്ധരാത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ, നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തന്നെ പിന്തുടരുന്നുണ്ടെന്നും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തന്റെ വസതി നിരീക്ഷിക്കുന്നുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ പതാക വീശുന്നതിന്റെ പേരിൽ ജയിലിൽ പോകാൻ താൻ തയ്യാറാണെന്ന് ഊന്നിപ്പറഞ്ഞ സിജ.പി സ്ഥാപകൻ, ആ പ്രവൃത്തിയെ ഒരു കുറ്റകൃത്യമായി കാണാൻ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.







Comments