
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് പ്രതിപക്ഷനേതാവ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ് നല്കി ഇ.ഡി. പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കര് ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭിത്തിയില് സമന്സ് പതിച്ച് പോയി. രാവിലെ തന്നെ ഇ.ഡി.യുടെ മൂന്ന് ഉദ്യോഗസ്ഥര് വീട്ടില് എത്തുകയായിരുന്നു. സമന്സ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് പതിച്ചത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടാണ് സമന്സ്. പിണറായി വിജയനോ കുടുംബാംഗങ്ങളോ ഈ സമയത്ത് വീട്ടില് ഇല്ലായിരുന്നു. വീട്ടില് ഉണ്ടായിരുന്ന ഓഫീസ് സ്റ്റാഫുകളും നോട്ടീസ് കൈപ്പറ്റിയില്ല. ഇതോടെ ഇ.ഡി. ഉദ്യോഗസ്ഥര് പോലീസുമായി വന്ന് നോട്ടീസ് ഭിത്തിയില് പതിച്ച് പോകുകയായിരുന്നു. പിന്നാലെ മുന്മന്ത്രി വി.ശിവന്കുട്ടി സ്ഥലത്തെത്തുകയും അന്യായമെന്ന് പ്രതികരിക്കുകയും ചെയ്തു.
ഇ.ഡി.യുടെത് അന്യായമായ നടപടിയാണെന്നാണ് വി.ശിവന്കുട്ടിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് കണ്ണൂരില് ഉണ്ടെന്നും അവിടെ സമന്സ് എത്തിച്ചു നലകാതെ ഭിത്തിയില് പതിച്ചുപോകുന്നത് അവമതിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ഹൈക്കോടതി നിര്ദേശത്തേ ത്തുടര്ന്ന് വിജിലന്സ് കേസെടുത്ത് മൂന്നാം ദിവസമാണ് മാസപ്പടി കേസില് പിണറായിക്കും, ഹവാല കേസില് പിണറായിയുടെ മരുമകനും മുന്മന്ത്രിയു മായ പി.എ. മുഹമ്മദ് റിയാസ് എം.എല്.എയ്ക്കുമെതിരേ ഇ.ഡി. എന്ഫോഴ്സ്മെന്റ് കേസ് ഇന്ഫര്മേഷന് റിപ്പോര്ട്ടുകള് (ഇ.സി.ഐ.ആര്) രജിസ്റ്റര് ചെയ്തത്.
ആദ്യ കേസില് പിണറായിയും രണ്ടാം കേസില് റിയാസുമാണ് ഒന്നാംപ്രതി. പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയുമായ ടി. വീണ രണ്ട് കേസിലും പ്രതിയാണ്. കഴിഞ്ഞ 14-ന് ഇ.സി.ഐ.ആര്. രജിസ്റ്റര് ചെയ്ത ഇ.ഡി. ഇന്നലെ രാവിലെയാണ് പിണറായിക്കു സമന്സ് അയച്ചത്. അഴിമതി തടയല് നിയമപ്രകാരം വിജിലന്സ് കേസെടുത്തതോടെ, അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസുമായി ഇ.ഡിയുടെ രംഗപ്രവേശം. സി.എം.ആര്.എലി ല്നിന്ന് വീണയ്ക്കു കിട്ടിയ 3.28 കോടി രൂപ പിണറായിക്കുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്.







Comments