
തിരുവനന്തപുരം: ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു.
ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് റദ്ദാക്കി എക്സൈസ് വകുപ്പ്. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
2022 - 23 ലെ മദ്യ നയ പ്രകാരമായിരുന്നു നടപടികള്. ഇതിനായി 2022 ൽ സ്മാള് സ്കെയിൽ വൈനറി റൂള്സ് ഉണ്ടാക്കി. സാധാരണ വൈനിന് പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള് കിട്ടി. അടുത്ത പടിയായി ബെവ്കോ ഷോപ്പുകള് അല്ലാതെ പുറത്ത് വിൽക്കാനുളള അനുമതി കൊടുത്ത് ചട്ടം ഭേദഗതി ചെയ്തു. 100 ചതുരശ്ര മീറ്റര് വിസ്തൃതിയുള്ള വിൽപന ശാലകള്ക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു. 2025 സെപ്തംബറിൽ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാൽ ഇതിന് വിൽപ്പനാനുമതി തേടി അപേക്ഷയെത്തിയത് ഈ സര്ക്കാരിന്റെ കാലത്താണ്. ജൂണിൽ കിട്ടിയ അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിൽ വിൽപനാ നുമതി നൽകിയത്. എന്നാല്, ഇത് സര്ക്കാര് അറിഞ്ഞില്ല. വിവരം വാര്ത്തയിലൂടെ അറിയേണ്ട വന്ന എക്സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലായി. മുഖ്യന്ത്രിയും അമർഷം വ്യക്തമാക്കി.







Comments