
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂനെയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരില്‍ വ്യാപകമായി ട്രാന്‍സ്ഫോര്‍മറുകളില്‍നിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. കെഎസ്ഇബി നല്കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തില്‍ നേരത്തെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി.







Comments