
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആരേഗ്യവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തി. രോഗികള്‍ക്ക് ചികിത്സയും മരുന്നുകളും തടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങളോടെ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടര്‍മാര്‍ക്ക് നല്‍കണം. കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ് പരിശോധനകള്‍ക്കുളള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമന്നും ഉത്തരവില്‍ പറയുന്നു.
റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്.







Comments