
തിരുവനന്തപുരം: എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായകൻ ജോബ് കുര്യൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കണമെന്നും എസ്ഐആറിനെതിരെ നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ജോബ് കുര്യൻ ആവശ്യപ്പെട്ടു. കമ്മീഷൻ എല്ലായ്പ്പോഴും സ്വതന്ത്രമായും സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങാതെയും പ്രവർത്തിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പദവി ഒഴിയണമെന്നാണ് തന്റെ നിലപാടെന്നും ജോബ് കുര്യൻ വ്യക്തമാക്കി.
സർക്കാരിനെ ചോദ്യം ചെയ്യുന്നത് ഒരിക്കലും രാജ്യവിരുദ്ധതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments